Product

സ്വര്‍ണവില വര്‍ധിച്ചു

പവന് 1,640 രൂപ വര്‍ധിച്ച് 1,16,480 രൂപയായി

സ്വര്‍ണവില വര്‍ധിച്ചു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. സ്വര്‍ണം ഗ്രാമിന് 205 രൂപ വര്‍ധിച്ച് 14,560 രൂപയും, പവന് 1,640 രൂപ വര്‍ധിച്ച് 1,16,480 രൂപയുമായി. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില ഉയര്‍ന്നത്. കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണം ഗ്രാമിന് 265 രൂപ വര്‍ധിച്ച് 14,355 രൂപയും, പവന് 2,120 രൂപ വര്‍ധിച്ച് 1,14,840 രൂപയുമായിരുന്നു.

വെള്ളിയാഴ്ച രാവിലെ സ്വര്‍ണം ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയും, പവന് 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്വര്‍ണം ഗ്രാമിന് 125 രൂപ വര്‍ധിച്ച് 14,090 രൂപയും, പവന് 1,000 രൂപ വര്‍ധിച്ച് 1,12,720 രൂപയുമായിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണവിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് സ്വര്‍ണം പവന് വില ആദ്യമായി ലക്ഷം കടന്നത്.

Next Story

RELATED STORIES

Share it