Product

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

പവന് 240 രൂപ കുറഞ്ഞ് 95,400 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
X

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,925 രൂപയും, പവന് 240 രൂപ കുറഞ്ഞ് 95,400 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,805 രൂപയായി. 14 കാരറ്റ് സ്വര്‍ണം 20 രൂപ കുറഞ്ഞ് 7,640 രൂപയുമായി. ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 25 രൂപ വര്‍ധിച്ച് 11,955 രൂപയും, പവന് 200 രൂപ വര്‍ധിച്ച് 95,640 രൂപയുമായിരുന്നു വില. ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞിരുന്നു. സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,930 രൂപയും, പവന് 400 രൂപ കുറഞ്ഞ് 95,440 രൂപയുമായിരുന്നു വില. ആഗോളവിപണിയുടെ ചുവടുപപിടിച്ചാണ് ആഭ്യന്തര വിപണിയിലും വിലയിടിഞ്ഞത്.

Next Story

RELATED STORIES

Share it