Product

സ്വര്‍ണവില കുറഞ്ഞു

പവന് 800 രൂപ കുറഞ്ഞ് 91,200 രൂപയായി

സ്വര്‍ണവില കുറഞ്ഞു
X

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. ഇന്നു രാവിലെ സ്വര്‍ണവില വര്‍ധിച്ചിരുന്നു. എന്നാല്‍ ഉച്ചയ്ക്കുശേഷം വില കുറയുകയായിരുന്നു. സ്വര്‍ണം ഗ്രാമിന് 100 രൂപ കുറഞ്ഞ് 11,400 രൂപയും, പവന് 800 രൂപ കുറഞ്ഞ് 91,200 രൂപയുമായി. രണ്ടു ദിവസത്തെ ഇടിവിനുശേഷമാണ് ഇന്നുരാവിലെ സ്വര്‍ണവില വീണ്ടും തിരിച്ചുകയറിയത്. 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 9,329 രൂപയിലെത്തി.

ഇന്ന് രാവിലെ ഗ്രാമിന് 35 രൂപ വര്‍ധിച്ച് 11,500 രൂപയും, പവന് 280 രൂപ വര്‍ധിച്ച് 92,000 രൂപയുമായിരുന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ വര്‍ധിച്ച് 9,505 രൂപയായിരുന്നു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി സ്വര്‍ണവില നാലുതവണയാണ് കുറഞ്ഞത്. 5,640 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ പവന് 600 രൂപ കുറഞ്ഞ് 91,720 രൂപയും, ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയുമായിരുന്നു വില. ബുധനാഴ്ച രണ്ടുതവണയാണ് സ്വര്‍ണവില കുറഞ്ഞത്. ഉച്ചക്കുശേഷം ഗ്രാമിന് 120 രൂപ കുറഞ്ഞ് 11,540 രൂപയും, പവന് 960 രൂപ കുറഞ്ഞ് 92,320 രൂപയുമായിരുന്നു. ബുധനാഴ്ച രാവിലെ സ്വര്‍ണം ഗ്രാമിന് 310 രൂപ കുറഞ്ഞ് 11,660 രൂപയായിരുന്നു. പവന് 2,480 രൂപ കുറഞ്ഞ് 93,280 രൂപയുമായിരുന്നു വില.

Next Story

RELATED STORIES

Share it