- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദേശ നാണയ വിപണിയില്‍ രൂപയ്ക്ക് സമ്മര്‍ദ്ദം; ഡോളറിനെതിരേ 0.2% ഇടിവ്

ന്യൂഡല്‍ഹി: യുഎസ് ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് താഴ്ചയില്‍. വ്യാഴാഴ്ച വിദേശ നാണയ വിനിമയ വിപണിയില്‍ രൂപ 0.2 ശതമാനം ഇടിഞ്ഞ് ഡോളറിനെതിരേ 91.81 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ഒരു ഡോളര്‍ ലഭിക്കാന്‍ 91.81 രൂപ നല്‍കേണ്ട സാഹചര്യമാണുണ്ടായത്.
വിദേശ വ്യാപാരികളിലും ഇറക്കുമതിക്കാരിലും ഡോളറിന്റെ ആവശ്യകത വര്‍ധിച്ചതാണ് രൂപക്ക് ശക്തമായ സമ്മര്‍ദ്ദമായി മാറിയതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ഇന്നലെ രാവിലെ വിദേശ നാണയ വിപണിയില്‍ രൂപ 91.43 എന്ന നിലയില്‍ കരുത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും, ഡോളര്‍ ആവശ്യകത കുത്തനെ ഉയര്‍ന്നതോടെ രൂപ പിന്നീട് 91.81ലേക്ക് കൂപ്പുകുത്തുകയായിരുന്നു. അടിയന്തര ഇറക്കുമതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇറക്കുമതിക്കാര്‍ സ്വകാര്യമേഖല ബാങ്കുകള്‍ വഴി വലിയ തോതില്‍ ഡോളര്‍ വാങ്ങിയതും രൂപയുടെ ഇടിവിന് കാരണമായതായി വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.







