Business

ഇന്ത്യന്‍ വിപണിയില്‍ നേട്ടമുറപ്പിച്ച് ബിവൈഡി

ഇന്ത്യന്‍ വിപണിയില്‍ നേട്ടമുറപ്പിച്ച് ബിവൈഡി
X

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹന വിപണിയില്‍ ടെസ്ലയ്ക്ക് ശക്തമായ എതിരാളിയായി മാറുകയാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡി. ഇന്ത്യയില്‍ ടെസ്ലയുടെ സാന്നിധ്യം ക്രമേണ വര്‍ധിച്ചു കൊണ്ടുവരുമ്പോഴും, ബിവൈഡി മറ്റൊരു നേട്ടത്തിലെത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ 10,000 യൂണിറ്റ് വാഹനങ്ങളുടെ വില്‍പ്പന കൈവരിച്ച് ബിവൈഡി ശ്രദ്ധേയ നേട്ടം രേഖപ്പെടുത്തി.

രാജ്യത്തെ പ്രധാന നഗരങ്ങളിലായി 44 ഡീലര്‍ഷിപ്പ് ഔട്ട്ലറ്റുകള്‍ വഴിയാണ് ബിവൈഡി വിപണി ശക്തമാക്കുന്നത്. കമ്പനി പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളെയാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. യൂറോപ്യന്‍ വിപണിയിലും ബിവൈഡി വന്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈനീസ് വിപണിയില്‍ നേരിട്ട പ്രതിസന്ധിക്ക് ശേഷം, യൂറോപ്പിലും ബിവൈഡി ടെസ്ലയ്‌ക്കെതിരെ വലിയ മുന്നേറ്റം നടത്തിയിരിക്കുന്നു.

ടെസ്ലയേക്കാള്‍ 5,000 വാഹനങ്ങള്‍ അധികം ബിവൈഡി വിറ്റതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ ടെസ്ലയുടെ വില്‍പ്പനയില്‍ 40 ശതമാനം ഇടിവ് സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലും യൂറോപ്പിലും വില്‍പ്പന ഉയര്‍ത്തിയതോടെ, ഇലക്ട്രിക് വാഹന വിപണിയില്‍ ടെസ്ലയുടെ മേല്‍ക്കോയ്മക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ് ബിവൈഡി.

Next Story

RELATED STORIES

Share it