കോട്ടക്കലില് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
കാടാമ്പുഴ ചുള്ളിക്കാട് സ്വദേശി പുളിക്കല് സമദിന്റെ മകന് അബ്ദുല് വാഹിദ് (23)ആണ് മരിച്ചത്.

കോട്ടക്കല്: ദേശീയപാത കോട്ടക്കലിനടുത്ത് ചെനക്കലില് ബൈക്കും കെഎസ്ആര്ടിസി ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് പരിക്കേറ്റു. കാടാമ്പുഴ ചുള്ളിക്കാട് സ്വദേശി പുളിക്കല് സമദിന്റെ മകന് അബ്ദുല് വാഹിദ് (23)ആണ് മരിച്ചത്. കരേക്കാട് സ്വദേശി വെട്ടിക്കാടന് അബ്ദുല് ഖാദറിന്റെ മകന് അബ്ദുല് അസീസ്(23)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം.
ചെനക്കലിലെ പമ്പിലേക്ക് പെട്രോള് അടിക്കാന് കയറുന്നതിനിടെ ഇരുവരും സഞ്ചരിച്ച ബൈക്കില്
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്ടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തില് ഗുരുതരമായി പരിക്കേറ്റ വാഹിദ് തല്ക്ഷണം മരിച്ചു.
നിസാര പരിക്കുകളോടെ അസീസിനെ കോട്ടക്കല് ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.കോട്ടക്കല് പോലീസ് ഇന്ക്വസ്റ്റ് നടത്തിയ മൃതദേഹം വെള്ളിയാഴ്ച്ച പോസ്റ്റു മാര്ട്ടത്തിനു ശേഷം ഉച്ചക്ക് രണ്ട് മണിയോടെ കാടാമ്പുഴ ചുള്ളിക്കാട് ജുമാമസ്ജിദ് ഖബര്സ്ഥാനില് മറവു ചെയ്യും. ഫാത്തിമയാണ് മരിച്ച വാഹിദിന്റെ മാതാവ്. സഹോദരങ്ങള്: അബ്ദുല് മുജീബ്, അബ്ദുല് ശഹീദ് (ഇരുവരും സൗദി), വഹീദ.
RELATED STORIES
കരമനയാറ്റിൽ ചാടി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
6 Dec 2019 10:27 AM GMTമലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെതിരെ പ്രതിഷേധവുമായി തിരുവനന്തപുരം നഗരസഭ
6 Dec 2019 10:20 AM GMTബാബരി മറക്കാനുള്ളതല്ല: നാസറുദ്ദീൻ എളമരം
6 Dec 2019 10:11 AM GMTകുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ 'ഓപ്പറേഷൻ പ്യുവർ വാട്ടർ' കർമ്മപദ്ധതി
6 Dec 2019 10:10 AM GMTഇന്ത്യ- വെസ്റ്റ് ഇന്ഡീസ് ട്വന്റി-20: ഒരുക്കങ്ങൾ പൂർത്തിയായി
6 Dec 2019 9:57 AM GMTയൂത്ത് കോണ്ഗ്രസ് അധ്യക്ഷപദവി: സാധ്യതാ പട്ടികയിൽ പത്തുപേർ
6 Dec 2019 9:39 AM GMT