Kozhikode

പോലിസ് മര്‍ദനത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു

പോലിസ് മര്‍ദനത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു
X

കോഴിക്കോട്: പോലിസ് മര്‍ദനത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഷാഫി പറമ്പില്‍ എംപി ആശുപത്രി വിട്ടു. മര്‍ദനത്തില്‍ ഷാഫിയുടെ മൂക്കിന്റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്ന് ദിവസമാണ് ചികില്‍സയില്‍ കഴിഞ്ഞത്. ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച തുടര്‍ചികില്‍സയ്ക്കായി വീണ്ടും ആശുപത്രിയിലെത്തും. കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് പോലിസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തത്. അതിനിടെയാണ് ഷാഫി പറമ്പിലിന്റെ മൂക്കിന് പരിക്കേറ്റത്.

Next Story

RELATED STORIES

Share it