Kozhikode

യുവതീപ്രവേശനം: ഹരിഹരനും മകളും വീട്ടിലെത്തി

വീട്ടിന് നേരെ ഹിന്ദുത്വ വാദികള്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു. അതിനെ തുടര്‍ന്ന പോലിസ് സംരക്ഷണത്തിലായിരുന്നു വീട്.

കൊയിലാണ്ടി: ശബരിമല ദര്‍ശനം നടത്തിയ അഡ്വ. ബിന്ദുവിന്റെ ഭര്‍ത്താവ് ഹരിഹരനും മകളും പൊയില്‍ക്കാവിലെ വീട്ടിലെത്തി. പോലീസ് ഇവര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാട്ടിലെത്തിയ ഹരിഹരന്‍ തന്റെ ഷോപ്പ് തുറക്കുകയും ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ മകള്‍ പൊയില്‍ക്കാവ് സ്‌കൂളിലെത്തുകയും ചെയ്തു.

ബിന്ദു ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്നു ഭര്‍ത്താവും മകളും അഞ്ജാത കേന്ദ്രത്തിലായിരുന്നു. വീട്ടിന് നേരെ ഹിന്ദുത്വ വാദികള്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു. അതിനെ തുടര്‍ന്ന പോലിസ് സംരക്ഷണത്തിലായിരുന്നു വീട്.

Next Story

RELATED STORIES

Share it