- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മകരസംക്രമക്കാവടി മഹോത്സവവും തിരുവുത്സവവും
തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ മകരസംക്രമക്കാവടി മഹോത്സവം 14ന് നടക്കും.
ചെങ്ങന്നൂര്‍: തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ മകരസംക്രമക്കാവടി മഹോത്സവം 14ന് നടക്കും. വെളുപ്പിനെ 6ന് മഹാഗണപതി ഹോമം 7 ന് എതിരേല്‍പ് 9.15 ന് കാവടി വരവ് പേരിശേരി പഴയാറ്റില്‍ ദേവീക്ഷേത്രത്തില്‍ നിന്നും തുടങ്ങി തൃപ്പുലിയൂര്‍ ക്ഷേത്രത്തിലേയ്ക്ക്. 10.30ന് തൃപ്പുലിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും കാവടി എതിരേല്‍പ്പ് 12.30ന് കാവടി അഭിഷേകം. തന്ത്രി അഗ്‌നി ശര്‍മ്മന്‍ വാസുദേവഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ നടക്കും.വൈകിട്ട് 4.30ന് വേലയും വിളക്കം.രാത്രി 8 മുതല്‍ സിനീ വിഷ്വല്‍ ഡ്രാമയും ഉണ്ടാകും.
26ന് തിരുവുത്സവത്തിന് തുടക്കമാകും. വൈകിട്ട് 7.30നും 8 നും മദ്ധ്യേ കൊടിയേറ്റ് തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്‌നി ശര്‍മ്മന്‍ വാസുദേവഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. 27 മുതല്‍ ആറാട്ട് ദിവസമായ ഫെബ്രുവരി 4 വരെ ഉത്സവം സംബന്ധിച്ച ചടങ്ങുകളായ സേവ, കാഴ്ചശ്രീബലി, അന്‍പൊലി എഴുന്നെള്ളിപ്പ്, എന്നിവയും കലാപരിപാടികളായ സംഗീതസദസ്, ഓട്ടന്‍തുള്ളല്‍, നൃത്തനൃത്യങ്ങള്‍, മേജര്‍സെറ്റ് കഥകളി, ലയ വാദ്യസുധ, ചാക്യാര്‍കൂത്ത്, ഗാനമേള എന്നിവയും നടക്കും.
പള്ളിവേട്ട ദിവസമായ ഫെബ്രുവരി 3ന് വൈകിട്ട് നാലു മുതല്‍ പകല്‍പ്പൂരം നടക്കും. ഗജരാജ വൈഡൂര്യം മംഗലാംകുന്ന് അയ്യപ്പന്‍ തൃപ്പുലിയൂരപ്പന്റെ പൊന്‍ തിടമ്പേറ്റും. മധ്യ തിരുവിതാംകൂറിലെ പ്രശസ്ത ഗജവീരരായ ഓമല്ലൂര്‍ മണികണ്ഠന്‍, വേമ്പനാട് അര്‍ജുന്‍, പെരിങ്ങിലിപ്പുറം അപ്പു, ചൂരൂര് മഠീരാജശേഖരന്‍, ആനപ്രമ്പാല്‍ വിഗ്‌നേശ്വരന്‍ തുടങ്ങിയ ആനകള്‍ പൂരത്തിന് അണിനിരക്കും.
മേള പ്രമാണി ആര്‍ എല്‍ വി ശാംശശിധരനും സംഘവും പകല്‍പൂരത്തിന് മേള വിസ്മയം തീര്‍ക്കും. ചെങ്ങന്നൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉപദേശക സമിതി പ്രസിഡന്റ് ശിവശങ്കര്‍ തോണ്ടലില്‍, സെക്രട്ടറി ശ്രീരാജ് കുറ്റിക്കാട്ടില്‍, കെ ജി രാമകൃഷ്ണന്‍, എ വി മണികുമാര്‍, എം എന്‍ പി നമ്പൂതിരി അംഗങ്ങളായ പ്രണവം വിജയകുമാര്‍, സജീവ് വെട്ടിക്കാട്ട് പങ്കെടുത്തു.
RELATED STORIES
ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റിന് പോലും സംരക്ഷണമില്ല; ബിജെപിയുടെ...
15 Jan 2025 5:40 PM GMTപത്തനംതിട്ട പീഡനം; ഇതുവരെ അറസ്റ്റിലായത് 39 പേര്
13 Jan 2025 8:31 AM GMTപത്തനംതിട്ട പീഡനം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; ഇതുവരെ...
12 Jan 2025 7:32 AM GMTസംഘപരിവാറിന് വേണ്ടി കുഴലൂതുന്ന പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്...
9 Jan 2025 8:00 AM GMTകരോള്‍ സംഘത്തിന് നേരെ ആക്രമണം
25 Dec 2024 5:00 AM GMTഎസ്ഡിപിഐ പത്തനംതിട്ട ജില്ല പ്രതിനിധിസഭ 19ന് പന്തളത്ത്
17 Dec 2024 5:40 PM GMT