പരിക്ക്: ചാണ്ഡിമല്‍ ഏഷ്യാകപ്പിനില്ല


കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ബാറ്റ്‌സ്മാന്‍ ദിനേഷ് ചാണ്ഡിമല്‍ ഈ വര്‍ഷം നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റില്‍ കളിക്കില്ല. ശ്രീലങ്കയിലെ ആഭ്യന്തര ട്വന്റി20 ലീഗിനിടെ പരിക്കേറ്റതോടെയാണ് താരത്തിന്റെ ഏഷ്യാകപ്പ് മോഹം അവതാളത്തിലായത്. ഏഷ്യാകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ താരത്തിന്റെ പരിക്ക് ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. പകരക്കാരനായി നിരോഷന്‍ ഡിക്‌വെല്ലയെ ഉള്‍പ്പെടുത്തിയേക്കും.
ഏഷ്യാകപ്പില്‍ ബംഗ്ലാദേശും അഫ്ഗാനിസ്താനും ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ശ്രീലങ്ക. സിംബാബ്‌വെയോടും അഫ്ഗാനിസ്താനോടും കഴിഞ്ഞ മല്‍സരങ്ങളില്‍ പരാജയപ്പെട്ട അവര്‍ വന്‍ വിമര്‍ശനങ്ങളാണ് നേരിടുന്നത്.

RELATED STORIES

Share it
Top