ഐ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരെ വീഴ്ത്തി അരങ്ങേറ്റടീം കാശ്മിര്‍


ലുധിയാന: ഐലീഗിലെ തുടക്കത്തില്‍ തന്നെ വമ്പന്‍ അട്ടിമറി. കഴിഞ്ഞ സീസണിലെ ചാംപ്യന്‍മാരായ മിനര്‍വ പഞ്ചാബ് എഫ് സിയെ അവരുടെ നാട്ടില്‍ വച്ച് അരങ്ങേറ്റക്കാരായ റയല്‍ കാശ്മിരാണ് അട്ടിമറിച്ച് നാണം കെടുത്തിയത്.എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയല്‍ കശ്മിരിന്റെ ജയം. മല്‍സരത്തിന്റെ 74ാം മിനിറ്റില്‍ ഐവറി കോസ്റ്റ് സട്രൈക്കര്‍ ഗോഹിയര്‍ ക്രിസോയാണ് വിജയഗോള്‍ നേടിയത്. ഐലീഗില്‍ റയല്‍ കശ്മീരിനായി ആദ്യ ഗോള്‍ നേടുന്ന താരമെന്ന നേട്ടവും ഈ ഐവറി കോസ്റ്റ് താരം സ്വന്തമാക്കി.
കശ്മീരില്‍ നിന്ന് ആദ്യമായി ഐലീഗ് കളിക്കുന്ന ടീമും റയല്‍ കശ്മീരാണ്. കഴിഞ്ഞവര്‍ഷം ഐലീഗ് രണ്ടാം ഡിവിഷനില്‍ വിജയക്കൊടി പാറിച്ചാണ് കാശ്മീര്‍ ഒന്നാം ഡിവിഷനിലെത്തിയത്.

RELATED STORIES

Share it
Top