ഒടിയനില്‍ ലാലേട്ടനൊപ്പം മമ്മൂക്കയും; ആരാധകര്‍ ആവേശത്തില്‍
'നന്ദി മമ്മൂക്ക, ഒടിയന്‍ എനിക്കും എന്റെ ടീമിനും ഒരു സ്വപ്നസാക്ഷാല്‍ക്കാരമാണ്. ഇപ്പോള്‍ താങ്കളുടെ ഇടിമുഴക്കമാര്‍ന്ന ശബ്ദം കൂടിയായപ്പോള്‍ എന്റെ ഒടിയന്‍ പൂര്‍ണ്ണമാകുന്നു,' ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററില്‍ കുറിച്ചു.
സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശ്രീകുമാര്‍ മേനോന്‍ ചിത്രമാണ് മോഹന്‍ലാല്‍ നായകനാവുന്ന ഒടിയന്‍. ഡിസംബര്‍ 14നാണ് ഒടിയന്‍ തിയേറ്ററുകളില്‍ എത്തുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.
ഒടിയനില്‍ മമ്മൂട്ടിയുമുണ്ടാകും. മമ്മൂട്ടിയുടെ ശബ്ദസാന്നിധ്യമാണ് ചിത്രത്തിലുണ്ടാവുക. സംവിധായകന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും ശ്രീകുമാര്‍ മേനോന്‍ പങ്കുവെച്ചിട്ടുണ്ട്.
'നന്ദി മമ്മൂക്ക, ഒടിയന്‍ എനിക്കും എന്റെ ടീമിനും ഒരു സ്വപ്നസാക്ഷാല്‍ക്കാരമാണ്. ഇപ്പോള്‍ താങ്കളുടെ ഇടിമുഴക്കമാര്‍ന്ന ശബ്ദം കൂടിയായപ്പോള്‍ എന്റെ ഒടിയന്‍ പൂര്‍ണ്ണമാകുന്നു,' ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററില്‍ കുറിച്ചു.
ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസ് ആണ്. ദേശീയ പുരസ്‌കാരജേതാവായ ഹരികൃഷ്ണനാണ് 'ഒടിയന്‍' സിനിമയുടെ തിരക്കഥ. മോഹന്‍ലാല്‍ 'ഒടിയനാ'യെത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവരെ കൂടാതെ സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, നന്ദു, കൈലാസ്, സന അല്‍ത്താഫ് തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.
RELATED STORIES
വേളാങ്കണി തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം, ...
2 April 2023 4:12 AM GMT'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMT