- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാറ്റേണ്ടത് മാപ്പിളമാരെയല്ല!
മലയാളിക്ക് മാനുഷികതയുടെയും സര്‍ഗാത്മകതയുടെയും സാക്ഷരതയുടെയും മഹാ പാഠങ്ങള്‍ നല്‍കി നവോത്ഥാനത്തിന്റെ മുന്നേ നടന്നവരാണ് മുസ്‌ലിംസമൂഹം. ചരിത്രം മാത്രമല്ല അതു വരച്ചിടുന്നത്, ആധുനികജീവിതത്തിന്റെ മുഴു വഴികളിലും അതിന്റെ പ്രകാശം ഇന്നും പ്രതിഫലിച്ചുനില്‍ക്കുന്നു.
പി.ടി കുഞ്ഞാലി
എത്ര ശേഷിയിലാണ് ഒരു സമൂഹമപ്പാടെ അടിപടലോടെ ഈ ദേശത്ത് നോട്ടമിടപ്പെട്ടവരാവുന്നത്. സഹസ്രാബ്ധങ്ങള്‍ക്കപ്പുറം തൊട്ടേ ഇവിടെ ജീവിതം തുഴയുന്ന ഒരു സമൂഹം. അവര്‍ ആവിഷ്‌കരിച്ച നാനാതരം ജീവിതാവസ്ഥകള്‍. ഇതൊക്കെ നിഷ്‌കൃഷ്ടമായി ഒന്നു വിസ്താരത്തിനു വച്ചാല്‍ മതി ഇവരുടെ സമര്‍പ്പണവും പകരം ലഭിച്ച തിരസ്‌കാരങ്ങളും ബോധ്യമാവാന്‍. ഒരു സമൂഹമെന്ന നിലയില്‍ മുസ്‌ലിംകള്‍ നേരിടുന്നത് അപരമാക്കപ്പെടലും അഭാവമാക്കപ്പെടലും തന്നെയാണ് ഈ കേരളത്തില്‍ പോലും. ഒപ്പം രൂക്ഷമായ പരിഹാസവും. പാട്ടിലും ഏട്ടിലും കഥയിലും കവിതയിലും തുടങ്ങി ചലചിത്ര മണ്ഡലത്തില്‍ പോലും ഈ സവര്‍ണ മൂല്യബോധത്തിന്റെ നഗ്നമായ സാന്നിധ്യം കാണാനാവും. ആശാന്റെ ദുരവസ്ഥയിലും വയലാറിന്റെ ആയിഷയിലും ഒരു സമൂഹത്തെ എങ്ങനെയാണ് ഉപദാനമാക്കിയതെന്നത് നാം അറിയുന്നു. അതു പക്ഷേ, അന്നത്തെ ഒരു കാലബോധത്തില്‍ നിന്നു നാം വായിക്കേതുെന്നു കരുതാം. പക്ഷേ, 21ാം നൂറ്റാിലും ഇതില്‍ കാതലായ ഒരു വ്യത്യാസവും കാണാനില്ല. ഇന്ദു മേനോന്റെ 'മരണവേട്ട' (കഥ: മാതൃഭൂമി ആഴ്ചപ്പതിപ്പ് മാര്‍ച്ച് 2013)യും സുസ്‌മേഷ് ചന്ദ്രോത്തിന്റെ 'എന്റെ മകള്‍ ഒളിച്ചോടുംമുമ്പ്' (ഫെബ്രു. 17) എന്ന കഥയും മുസ്‌ലിം കര്‍തൃത്വങ്ങളെ സവര്‍ണ ഭാവുകത്വം എങ്ങനെ ഭയക്കുന്നു എന്നതിന്റെ നിദര്‍ശമാണ്. മറ്റൊരു സമുദായത്തിലെ പെണ്‍കൊടിയെ തട്ടിക്കൊുപോയി അവള്‍ക്ക് എയ്ഡ്‌സ് പടര്‍ത്തി ചതിക്കുന്ന ബഷീറാണ് മരണവേട്ടയിലെ നായകന്‍. എന്റെ മകള്‍ ഒളിച്ചോടും മമ്പ് എന്ന കഥയില്‍ പക്ഷേ, എല്‍മ എന്ന പെണ്‍കുട്ടിയെ പ്രണയിക്കുന്നത് ഒരു നൗഫല്‍. എല്‍മയുടെ അച്ഛനമ്മമാരെ സംരക്ഷിക്കാന്‍ സാധ്യമല്ലെന്ന് ഇയാള്‍ ആണയിടുന്നു. എം.ടിയുടെ നാലുകെട്ടിലെ വഞ്ചകനായ കൂട്ടുകച്ചവടക്കാരന്‍ സെയ്താലിയും ജ്ഞാനോദയത്തിന്റെ യുഗപ്പകര്‍ച്ച കു പാടവരമ്പത്ത് വിസര്‍ജിക്കുന്ന അല്ലാപ്പിച്ച മൊല്ലാക്കയും (ഒ.വി. വിജയന്‍- ഖസാക്കിന്റെ ഇതിഹാസം) സന്തോഷ് എച്ചിക്കാനത്തിന്റെ കഥയിലെ (ബിരിയാണി) നായകന്‍ നാലു ഭാര്യമാര്‍ സ്വന്തമായുള്ള കലന്തന്‍ ഹാജിയും.* ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. ഏതൊരു ദേശവും ഭാവന ചെയ്യപ്പെടുന്നത് ആധിപത്യ സമൂഹത്തിന്റെ ലാവണ്യബോധ്യങ്ങളിലൂടെ ആയിരിക്കും. കേരള സംസ്‌കാരത്തെയും പൊതുമലയാളികളെയും നിര്‍മിക്കുന്ന പ്രധാനമായൊരു സ്ഥാപനമാണ് സര്‍ഗാത്മക മണ്ഡലം. ഈ മണ്ഡലം മുന്നോട്ടുവയ്ക്കുന്ന രീതിമട്ടങ്ങളാണിതൊക്കെ. എത്ര മതേതരനോ മതരഹിതനോ ആവുമ്പോഴും മുസ്‌ലിം ജീവിതത്തെ സമീപിക്കുമ്പോള്‍ അറിയാതെ ഉള്ളിലുള്ള മേല്‍പ്പത്തൂരും പൂന്താനവും പുറത്തുചാടും. അതിന്റെ അവസാന ഉദാഹരണമല്ല മേമു സ്‌കൂളിലെ അധ്യാപകര്‍ കളിപ്പിച്ച കിത്താബ് നാടകം.
എന്തിനാണ് ഈ അപരവല്‍ക്കരണം
ഒരു സമൂഹമപ്പാടെ ഏതു നവോത്ഥാനാനന്തരത്തിലും അപരമാക്കപ്പെടുമ്പോള്‍ അവരുടെ ഭൂതത്തിലും വര്‍ത്തമാനത്തിലും സത്യമായും നിര്‍വഹിതമായ പ്രതിനിധാനങ്ങള്‍ എങ്ങനെയായിരുന്നെന്ന് അറിയാന്‍ ചരിത്രത്തിന്റെ ചിത്രശാലകള്‍ നാം തുറക്കുക തന്നെ വേണം. കേരളത്തിലെ സവര്‍ണ ബോധ്യങ്ങള്‍ക്ക് ഈ ചരിത്രമറിയാം. അതു പക്ഷേ, നിഷ്ഠാപൂര്‍വം തമസ്‌കരിക്കാനും അതുവഴി അഭിജാതമായൊരു സമൂഹത്തെ പരിഹസിക്കാനുമുള്ള സംഘടിത യത്‌നത്തിന്റെ അനിവാര്യ ഭാഗമാണീ നിരാസം.
സമകാലീനമായ നിരവധി സംഭവങ്ങളില്‍ ഇത്തരം അഭാവമാക്കലിന്റെ തിക്തത ഒരു സമുദായമെന്നനിലയില്‍ നമുക്ക് കാണാനാകും. ഇ-മെയില്‍ വിവാദത്തില്‍, സംവരണ തത്വങ്ങള്‍ സര്‍വകലാശാലകളില്‍ പോലും നിര്‍ദ്ധയം അട്ടിമറിക്കുന്നതില്‍, കടുത്ത മുസ്‌ലിം വിരുദ്ധനായ മുന്‍ പോലിസ് മേധാവിയെ മുഖ്യമന്ത്രിയുടെ ഉപദേശകനാക്കുന്നില്‍, ഇതിലൊക്കെയും ഒരു സമുദായമെന്ന നിലയില്‍ നഷ്ടപ്പെടുന്ന നീതിയും ന്യായവും സംഭവങ്ങളുടെ നിറവെട്ടത്തില്‍ നാം കാണുന്നു്.
ഹര്‍ത്താലും പണിമുടക്കും പഠിപ്പുമുടക്കും കേരളത്തില്‍ ഒരു സംഭവമേയല്ല. ഏത് ഞാഞ്ഞൂല്‍ സംഘനയും ഒറ്റ ആഹ്വാനത്തിലൂടെ ഒരു ദിവസം കേരളത്തെ നിശ്ചലമാക്കുന്നു. അശ്ലീലത്തോളമെത്തുന്ന അനുസരണയോ നാം അതേറ്റെടുക്കുകയും സര്‍ക്കാര്‍ സഹകരണത്തോടെ ഹര്‍ത്താലുകള്‍ വിജയിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും ഒടുവിലത്തെ 'ശബരിമല' ഹര്‍ത്താലും ഇതിലുള്‍പ്പെടുന്നു. പക്ഷെ, വാട്‌സ് ആപിലൂടെ ആഹ്വാനിതമായ ഹര്‍ത്താല്‍ സര്‍വരും ഇടപ്പെട്ടു പൊളിക്കുകയും അതില്‍ ഉള്ളടങ്ങിയ മുസ്‌ലിം മുന്‍കൈയിന്റെ പേരില്‍ മാത്രം അത് തീവ്രവാദികളുടെ ഹര്‍ത്താലായി വ്യവഹരിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തില്‍ നടന്ന ഗെയില്‍ വിരുദ്ധസമരത്തിലും ഈ തീവ്രവാദിപരികല്‍പ്പന നാം കതാണ്.
കഴിഞ്ഞ ഭരണത്തില്‍ ഇടതുപക്ഷം മുന്നോട്ടു കൊുവന്ന സമരമായിരുന്നു അത്. പക്ഷെ, ഭരണം മാറിയതോടെ സമരക്കാര്‍ ഗെയില്‍ സംരക്ഷരായി ഒടിമുറിഞ്ഞെത്തി. കിടപ്പാടം നഷ്ടമായി തെരുവിലേക്കെറിയപ്പെട്ട ഒരു ജനത്തിനൊപ്പം നിന്നത് മുസ്‌ലിം സമുദായമായിരുന്നു. അതോടൊപ്പം ആ സമരം തീവ്രവാദികളുടെയും ദേശദ്രോഹികളുടേതുമായി മാറി.
മാപ്പിളമാര്‍ കേരളത്തിനു നല്‍കിയത്
മലയാളത്തിന്റെ തുടുത്ത തീരങ്ങള്‍ക്ക് ഇസ്‌ലാം സംസ്‌കൃതി എന്നേ പരിചിതമാണ്. അറേബ്യന്‍ പത്തേമാരികള്‍ വ്യാപാര സത്യസന്ധതയുടെ ഉപദാനങ്ങളുമായി പ്രവാചകകാലത്തുതന്നെ നമ്മുടെ തെങ്ങോലപ്പീലികളെ ആശ്ലേഷിച്ചിട്ടു്. മലയാളത്തിന്റെ സ്വാഭാവിക തുറമുഖങ്ങള്‍ക്ക് അന്നറിയാത്ത വിദൂര വ്യാപാര സമൂഹങ്ങളില്ല. ഗ്രീക്ക്, ചൈന, റോം, പേര്‍ഷ്യ, ഫിനീഷ്യ ഇങ്ങനെ എത്രതരം ദേശങ്ങളും ജനപഥങ്ങളും. ഇവരില്‍ തദ്ദേശീയ സാമ്രാട്ടുകള്‍ക്കും ദേശജനതയ്ക്കും ആരാധനാധിരേകങ്ങള്‍ ജ്വലിച്ചുനിന്നത് ആരോടായിരുന്നെന്നതിനു ചരിത്രം സാക്ഷി. മലയാളത്തിന്റെ നാട്ടുചന്തകളും പകശാലകളും കടല്‍ത്തീരങ്ങളും സത്യസന്ധതകളുടെ കൂടി വിനിമയ കേദാരമായതിനു പിന്നില്‍ സത്യദീക്ഷ വിശ്വാസത്തിന്റെ തന്നെ അകംപൊരുളാക്കിയ ഒരു സമൂഹത്തിന്റെ സഹനമുായിരുന്നു. അതുകൊാണ് മഹാവ്യാപാരത്തിന്റെ സിരാകേന്ദ്രമായ തുറമുഖ ചുമതലകള്‍ സാമൂതിരിമാര്‍ 'ഷാബന്തര്‍ കോയ'മാരെ ഏല്‍പ്പിച്ചുകൊടുത്തത്. കോവിലകത്ത് സാമന്തന്‍മാരും മേനോക്കി അച്ചന്‍മാരും നാസ്തിയായതുകൊല്ല. വിശ്വസ്തത സ്വന്തം പ്രാണനു മുകളില്‍ സ്ഥാപിച്ച ഒരു സമൂഹസാന്നിധ്യം അവര്‍ മാത്രമായിരുന്നതുകൊാണ്.
സത്യസന്ധതയുടെയും സഹനജീവിതത്തിന്റെയും ചരിത്രം
ഇങ്ങനെ ഇരമ്പിമറിഞ്ഞ സത്യവ്യാപാരത്തിന്റെ പുഷ്ടികാലത്താണ് കുരിശുയുദ്ധത്തിന്റെ കുടില ശത്രുതയുമായി ദുഷ്ടഗാമയും കങ്കാണിമാരും നമ്മുടെ ഹരിതപുളിനങ്ങളെ മാന്തിക്കുടയാന്‍ കുതറിയത്. മുസ്‌ലിംകള്‍ സ്വന്തം വാണിജ്യത്തിലൂടെ ദേശത്തെ സമൃദ്ധിപ്പെടുത്തിയെങ്കില്‍ പറങ്കി വേതാളങ്ങള്‍ ചെയ്തത് ഏകപക്ഷീയമായ ദേശക്കൊള്ളകളായിരുന്നു. പറങ്കികള്‍ക്കു മുമ്പ് മുസ്‌ലിംകള്‍ക്ക് ഇവിടെ വാണിജ്യത്തിന്റെ ഒരു ദീപ്തകാലമു്. അവര്‍ കച്ചവടത്തെ സത്യംകൊ് പുരസ്‌കരിച്ചു. ദേശത്തെ സ്‌നേഹംകൊ് പരിരംഭണം ചെയ്തു. ദേശക്കാരുടെ അഭിവൃദ്ധിയില്‍ സന്തോഷിച്ചു. അത് അന്നത്തെ ജനത്തിനറിയാമായിരുന്നു. അതുകൊുതന്നെയാണ് പറങ്കിപ്പടകള്‍ക്കെതിരേ ദേശം നടത്തിയ പ്രതിരോധത്തില്‍ അവര്‍ മുസ്‌ലിംകളെ വിശ്വസിച്ചതും മുമ്പില്‍ നിന്നു നയിക്കാന്‍ അവരെ ചുമതലപ്പെടുത്തിയതും.
ഇത് 1498ല്‍. അന്ന് ഏറ്റെടുത്തതാണ് ഈ അധിനിവേശത്തിനെതിരേയുള്ള ദേശത്തിന്റെ പോരാട്ടം. ചരിത്രത്തിനറിയാം ഈ കാലവും സഹനവും. ഒരു സമൂഹം മഹത്തായൊരു വിമലലക്ഷ്യത്തിനായി സര്‍വതും ത്യജിച്ചു നടത്തിയ പോര്‍വിളിയുടെ ഗുണങ്ങള്‍ അനുഭവിച്ചത് ദേശം മൊത്തമായിരുന്നെങ്കില്‍ അതിന്റെ ക്ലേശങ്ങളും സാര്‍വത്രിക നഷ്ടങ്ങളും ഈ സമുദായത്തിനു മാത്രമായിരുന്നു. സ്വന്തം വ്യാപാര സാധ്യതയും ദ്രവ്യസമ്പാദ്യങ്ങളും സ്വയമേ ത്യജിച്ചാണ് ഈ സമൂഹം സ്വാതന്ത്ര്യസമരത്തിലേക്കു വീരോചിതം എടുത്തുചാടിയത്. അന്നു തുടങ്ങിയതാണ് അവരുടെ സഹനം. ആ സമരം ഒടുവു തേടിയത് 1947ല്‍. അതിനിടയില്‍ എത്ര നൂറ്റാ്. എത്ര തലമുറകള്‍. എന്തെന്തു സഹനങ്ങള്‍. നടന്നുതീര്‍ത്ത മുള്ളുപാതകള്‍. എടുത്തുചാടിയ വന്‍ കിടങ്ങുകള്‍. കൊേറ്റ ശത്രുപാരുഷ്യങ്ങള്‍. കഠോരമായ പോരാട്ട ശിഖരങ്ങള്‍. പീഡാനുഭവത്തിന്റെ മുള്‍മുടിക്കെട്ടുകള്‍. ആക്രോശിച്ചെത്തിയ തുപ്പാക്കികള്‍. തിളക്കുന്ന പരിഹാസങ്ങള്‍. ഭീതിപൂത്ത ശപ്ത നാളുകള്‍. കഠോരങ്ങളുടെ തീക്കാലങ്ങള്‍. ദീപ്തമായ സഹനപര്‍വങ്ങള്‍.
എന്നിട്ടും അവര്‍ ദേശക്കൂറ് തെളിയിക്കണമത്രെ
എല്ലാം കഴിഞ്ഞു പടിഞ്ഞാറന്‍ കൊളോണിയല്‍ ആധിപത്യം അന്ത്യമാവുമെന്നായപ്പോള്‍ സവര്‍ണസംഘങ്ങള്‍ അവകാശവാദങ്ങളുമായി വിരിച്ചേടത്ത് രമിക്കാനെത്തി. എന്നിട്ടു തലമുറകളായി സര്‍വം ത്യജിച്ച് സമരസജ്ജമായവരുടെ തലമുറയെ നോക്കി രാജ്യദ്രോഹികളെന്നു തെറിവിളിച്ചു. ഇന്ന് ഈ സമുദായം അവരുടെ ദേശക്കൂറ് തെളിയിക്കാന്‍ ഒറ്റുകാരായ സവര്‍ണ മാടമ്പിമാരുടെ അഹന്തയ്ക്കു മുന്നില്‍ പ്രമാണങ്ങള്‍ തിരയേിവരുന്നു. ഒറ്റും കൂട്ടിക്കൊടുപ്പുമായി മെയ്യനങ്ങാതെ തെക്കിനിയിലും വടക്കിനിയിലും മുറുക്കിത്തുപ്പിയും കഥകളി കും നിര്‍ലജ്ജം രമിച്ചവരാണ് തലമുറകളോളം ദേശത്തിനായി ദേഹണ്ഡിച്ചവരെ നോക്കി പ്രമാണം ചോദിക്കുന്നത്.
അധിനിവേശവിരുദ്ധ പടപ്പറമ്പില്‍ നിന്നു ജീവിതം കൂട്ടിത്തുന്നാന്‍ ഏറനാട്ടിലേയും വള്ളുവനാട്ടിലേയും മുസ്‌ലിംകള്‍ എന്തുമാത്രമാണ് കഷ്ടപ്പെട്ടത്. തീരപട്ടണങ്ങളില്‍ നിന്നവര്‍ അപരിചിതമായ ഇടനാട്ടിലേക്കു പലായനം ചെയ്തു. അവിടെ കാട് നാടാക്കിയും നാട് നഗരമാക്കിയുമവര്‍ ദേശത്തെ ഉപചരിച്ചു. അപ്പോഴും സവര്‍ണ ബ്രാഹ്മണ്യം ജന്മിമാരായി അവരെ ദ്രോഹിച്ചു. അധിനിവേശത്തിന്റെ കുരിശും യത്‌ന യാഗ ബ്രാഹ്മണ്യത്തിന്റെ കുടിലതയും എത്ര ഝഡുതിയിലാണ് ഒത്തുപൊരുത്തമായത്.
മാനവികതയുടെ പാഠങ്ങള്‍, പടപ്പാട്ടുകള്‍
മാപ്പിളയുടെ കൂരയ്ക്ക് തീയിട്ടും പാട്ടപ്പറമ്പില്‍ നിന്നു കുടിയിറക്കിയും അവരുടെ പുണ്യസ്ഥലങ്ങളെ അപമാനിച്ചും സ്ത്രീകളെ ഭര്‍ത്സിച്ചും ഈ കൂട്ടുസംഘങ്ങള്‍ നായാട്ടിനിറങ്ങിയപ്പോള്‍ നിസ്സഹായരായ മാപ്പിളയ്ക്ക് പടപ്പാട്ടുകള്‍ മാത്രം ആയുധമാക്കി പടയ്ക്കിറങ്ങേിവന്നു. പക്ഷേ, അധിനിവേശത്തിന്റെ ഗൂര്‍ഖപ്പടയും വര്‍ണ ധര്‍മ പാരമ്പര്യത്തിന്റെ സൃഗാല ദുഷ്ടതയും മഹാസഖ്യമായപ്പോഴും ഈ സഹനസമൂഹം കാത്തുസൂക്ഷിച്ച ഉദാത്തമായ മൂല്യമു്. പുലര്‍ത്തിയ കരുതലും മാനവികതയുമു്. തൊടുക്കാന്‍ വന്നവനോടു മാത്രമേ അവര്‍ കൊേറ്റുള്ളൂ. അതുകൊാണ് കൊളോണിയല്‍ സര്‍ക്കാരിന്റെ പണപ്പെട്ടി ആക്രമിച്ച മാപ്പിളമാര്‍ അവര്‍ ഏറെ ദരിദ്രരായിരുന്നിട്ടും ട്രഷറിയിലെ നോട്ടുകെട്ടുകള്‍ സ്വന്തമാക്കാതെ തെരുവിലേക്ക് എറിഞ്ഞു നിസ്സംഗമായി കടന്നുപോയത്.
ഇരച്ചെത്തിയ നായാട്ടുസംഘങ്ങള്‍ പിന്നീട് മാപ്പിളമാരെ കടിച്ചുകീറുകയായിരുന്നു. കുടിലുകള്‍ എരിച്ചും വെടിവച്ചും വളഞ്ഞുപിടിച്ച് പട്ടിണിക്കിട്ടും നാടുകടത്തിയും കഴുവേറ്റിയും കൊള്ളയടിച്ചും അവര്‍ ചെയ്തത് ഒരു സമൂഹത്തെ സമ്പൂര്‍ണമായും അഭാവമാക്കുക തന്നെയായിരുന്നു. എന്നിട്ടും ഈ സമുദായം അഭിജാതമായി നിലനിന്നു എന്നത് നരവംശശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും ഒരദ്ഭുതമാണ്. ഇതവര്‍ അപ്പോഴും ആട്ടിപ്പോറ്റിയ വിശ്വാസത്തിന്റെ ആത്മീയശേഷി കൊുതന്നെയാണ്. എല്ലാം എരിഞ്ഞടങ്ങിയ സര്‍വനാശത്തിന്റെ ചാരക്കുഴിയില്‍നിന്നാണ് ഇന്നീ സമുദായം പുനര്‍ജനി നേടിയത്. നൂറ്റാിലേക്ക് പടര്‍ന്ന ഈ സംഘര്‍ഷകാലത്ത് ജ്ഞാനോല്‍പ്പാദനത്തിന്റെ പൊതുരാശിയിലേക്കു സഞ്ചരിക്കാന്‍ ഈ സമൂഹത്തിനു സാധ്യമായില്ല. അധികാരത്തിന്റെ സവര്‍ണക്കോയ്മ അവരെ അതിനനുവദിച്ചുമില്ല.
എന്നിട്ടും അവര്‍ കലയുടെ സുഗന്ധം പടര്‍ത്തി
സംഘര്‍ഷങ്ങളുടെ ഈ തീക്കാലങ്ങളിലും പക്ഷേ, എത്ര ഉജ്ജ്വലമായാണ് ഈ സമൂഹം അവരുടെ സര്‍ഗാത്മക കര്‍തൃത്വങ്ങളെ ഉപാസിച്ചത്. നിരക്ഷരരെന്നു സവര്‍ണ പൊതുബോധം അവരെ പരിഹസിക്കുമ്പോഴും എഴുത്തിന്റെയും വായനയുടെയും ദീപ്ത പുളകങ്ങളെയാണ് സ്വകീയമായ മലയാളത്തിലും അറബിയിലും അവര്‍ അന്നേ നിര്‍വഹിച്ചത്. ചെന്തമിഴില്‍ നിന്നു മലയാളമേല്‍പ്പത്തൂര് സ്വതന്ത്രമാവുന്നതിനു മുമ്പുതന്നെ മാപ്പിളമാര്‍ അവരുടെ അക്ഷരവ്യവഹാരങ്ങള്‍ അറബി മലയാളത്തില്‍ സമൃദ്ധമാക്കിയിട്ടു്.
കഥകള്‍, കവിതകള്‍, സ്തുതിഗീതകങ്ങള്‍, മനോജ്ഞമായ ഗാന തല്ലജങ്ങള്‍. കര്‍ണപുടങ്ങള്‍ കോരിത്തരിക്കുന്ന കിലുക്കമുള്ള പദങ്ങള്‍കൊ് ഇമ്പമോലുന്ന പാട്ടുമാലികകള്‍. ഇതില്‍ ഭക്തിയും വിഭക്തിയും രോഷവും പ്രണയവും സംഘര്‍ഷസംത്രാസങ്ങളും പോരാട്ടവീര്യങ്ങളും ലാസ്യവും കാമവും ലോഭവും മോഹവും എല്ലാം സമാസമം ചേരുവയാവുന്നു. ഇത്ര സമ്പന്നമായൊരു സര്‍ഗാത്മക സംസ്‌കാരം ആര്‍ക്കു്. കഥകളിയുടെ ദുരൂഹതയും തുള്ളലിന്റെ വികടതയും തിരുവാതിരക്കളിയുടെ ചരിത്രപരമായ അസാംഗത്യവും മാപ്പിളകലകളുടെ മുറുക്കത്തിനും ശ്രവണസുഖത്തിനും മുന്നില്‍ ദയനീയമായി തോറ്റുപോവും. വര്‍ണ ധര്‍മ പാരമ്പര്യം എത്രതന്നെ അപരമാക്കാന്‍ കുതറിയാലും മാപ്പിള സര്‍ഗാത്മക വ്യവഹാരം അതിന്റെയൊക്കെ ചങ്ങലകള്‍ ഭേദിച്ച് സാമാന്യജനത്തെ ഹര്‍ഷപുളകിതരാക്കുക തന്നെ ചെയ്യും. അതിന്റെ സാഹിത്യ സര്‍വസ്വത്തിനു വിസ്മയാവഹമായൊരു ആസ്വാദന പ്രതലമു്. ഇന്നും ഏത് ഹൈന്ദവ, ക്രൈസ്തവ കലാരൂപങ്ങളേക്കാളും ഇതു ജനപ്രിയവുമാണ്. ഒന്നിനും കൊള്ളാത്ത ഒരു അടഞ്ഞുവര സമൂഹമായിരുന്നു അതെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.
ഉദാരതയുടെയും സല്‍ക്കാരത്തിന്റെയും വിസ്മയങ്ങള്‍
ആത്മബോധമുള്ള ഒരു സമൂഹം തന്നെയാണ് എന്നും മുസ്‌ലിംകള്‍. ജാതിമത പരികല്‍പ്പനകള്‍ ഭേദിച്ചാണവരുടെ സല്‍ക്കാര വാല്‍സല്യം ഉടലെടുത്തു നില്‍ക്കുന്നത്. രുചിദായകമായ ആഹാരമൊരുക്കി അതിഥികള്‍ക്കും അയല്‍ക്കാര്‍ക്കും ആചാരവിധി പ്രകാരം ഉദാരമായത് വിളമ്പിനല്‍കുമ്പോള്‍ കഴിച്ചവരേക്കാള്‍ ആത്മഹര്‍ഷത്തോടെ നിര്‍വൃതികൊള്ളുന്ന ഒരു സമൂഹമാണവര്‍. മുസ്‌ലിം പാചക വൈദഗ്ധ്യത്തോളവും ചേരുവാ വൈവിധ്യത്തോളവും ആസ്വാദ്യകരമായത് മലയാളത്തില്‍ എവിടെ കിട്ടും. ഈ രുചി സമൃദ്ധികളില്‍ ഉള്ളടങ്ങിയത് വെപ്പറകളിലെ കൈപുണ്യം മാത്രമല്ല ഉദാരതയുടെ തല്‍സ്വഭാവം കൂടിയാണ്. സല്‍ക്കാരം കൊിവര്‍ മറിച്ചിടുന്നത് ലുബ്ധിന്റെ കൊടിപ്പടത്തെയാണ്.
ഏത് ഇല്ലായ്മയിലും പങ്കപ്പാടിലും ഈ സമുദായം എത്ര ഉദാരമായിരുന്നു ദ്രവ്യ വിനിമയത്തില്‍ എന്നു കാണാനാവും. അയല്‍ക്കാരന്‍ വിശക്കുമ്പോള്‍ സ്വന്തം രസമുകുളങ്ങളോട് അനര്‍ഹമായി കനിവു കാട്ടുന്നത് വിശ്വാസ പരിത്യാഗമാണെന്ന പ്രവാചകപാഠം അവരെ നയിക്കുന്നത് ഈ ഉദാരതയിലേക്കു തന്നെയാണ്. മറ്റുള്ളവരുടെ വേദന സ്വന്തത്തിലേക്ക് ആവാഹിക്കാന്‍ ഈ സമൂഹം കാട്ടുന്ന ജാഗ്രത ഇന്ന് പൊതു അംഗീകൃതമാണ്. അവരുടെ പള്ളികളും ദര്‍സുകളും അനാഥാലയങ്ങളും സമുദായം നിലനിര്‍ത്തിയിരുന്നത് പ്രവാസത്തിന്റെ പ്രതീക്ഷയിലല്ലായിരുന്നു. അങ്ങനെ ഒരു കാലമില്ലായിരുന്നുവെങ്കില്‍ കൂടി ഇതൊക്കെയും സംവിധാനിക്കാന്‍ മാത്രം നമ്മുടെ ഉദാരതയുടെ ഖനികളില്‍ കനിവുായിരുന്നു. ദരിദ്രനാണെങ്കിലും തന്റെ സന്നാഹത്തിലുള്ളത് സഹജീവികള്‍ക്കുവേി ഉദാരമായി നേദിക്കാന്‍ അവര്‍ സദാ ഒരുക്കമായിരുന്നു. ഏറ്റവും തിക്തമായ ആരാധനാകാലമായ വ്രതദിനങ്ങളും ആഹ്ലാദ സമൃദ്ധമാവേ പെരുന്നാള്‍ ശുഭങ്ങളും വിശ്വാസികള്‍ നിവൃത്തിക്കേത് ഉദാരതയുടെ സമ്പൂര്‍ത്തിയില്‍ തന്നെയാവണമെന്നത് പ്രമാണ പാഠമാണ്.
ഏത് സന്നദ്ധ ധനസമാഹരണവും വിശകലനത്തിനു വിധേയമാക്കാം. അപ്പോഴറിയാം ഈ സമൂഹത്തിന്റെ നിര്‍വഹണം. ജില്ലാ ഭരണകൂടത്തിന്റെ ഔപചാരികതയില്‍ മാറാരോഗികള്‍ക്കായി 'സ്‌നേഹസ്പര്‍ശ'മെന്ന ലേബലില്‍ പണം സമാഹരിച്ചപ്പോള്‍ സംഘാടകര്‍ പള്ളികളേയും ക്ഷേത്രങ്ങളേയും ചര്‍ച്ചുകളേയും കൂടെ വ്യക്തികളേയും സമീപിച്ചു. പിരിഞ്ഞുകിട്ടിയതിന്റെ വന്‍ഭാഗവും മുസ്‌ലിം പള്ളികളില്‍ നിന്നായിരുന്നു. ഇതിന്റെ പതിനായിരത്തില്‍ ഒന്നുപോലുമുായിരുന്നില്ല മറ്റു രു കേന്ദ്രങ്ങളും നല്‍കിയത്. വ്യക്തികളുടേതാവട്ടെ ഭീമഭാഗവും മുസ്‌ലിം സമുദായങ്ങളുടേത് തന്നെയായിരുന്നു. ഈ കണക്കുകള്‍ വെറുതെ സംഭവിക്കുന്നതല്ല. എന്നിട്ടും ഈ ഉദാരതയെ നോക്കിയാണ് സവര്‍ണ പൊതുബോധം അപരിഷ്‌കൃതരെന്നു വിളിക്കുന്നത്.
ഈ സമൂഹം അകത്തും പുറത്തും ഒരുപോലെ സമത്വം പാലിക്കുന്നവരാണ്. ഉച്ച നിമ്‌നബോധങ്ങള്‍ എന്നേ അവര്‍ പൊട്ടിയാട്ടിയിട്ടു്. അതുകൊാണ് മലയാളത്തിലെ സാമാന്യജനം ഈ സാമൂഹികതയിലേക്ക് അന്ന് ഓടിക്കയറിയത്. മുങ്ങിമരിക്കുന്നത് അധസ്ഥിതനാണെങ്കില്‍ 'കലക്കിക്കുടിയെടാ രാമാ' എന്നു വിളിച്ചു പറയാനേ യത്‌ന ധര്‍മ പാരമ്പര്യത്തിനും വര്‍ണ യാഗ ബ്രാഹ്മണ്യത്തിനും സാധ്യമാവൂ. ഒരു സാധുജീവനേക്കാള്‍ വിശുദ്ധമായിരുന്നു എന്നും ജാതിബോധത്തിന്റെ പ്രയോഗരൂക്ഷതകള്‍. എന്നിട്ടാണ് ഈ മനുഷ്യവിരോധികള്‍ സമുദായത്തെ നോക്കി അപരിഷ്‌കൃതര്‍ എന്നു തെറിവിളിക്കുന്നത്.
ഈ സമുദായത്തിനകത്ത് എല്ലാം ശുഭമെന്നല്ല. വ്യക്തിപരമായ അഹംബോധങ്ങള്‍ ധിമിധിമിക്കുകയും അത് സംഘടനകള്‍ക്കകത്തേക്ക് പടരുകയും അതേ ചൊല്ലി കോലാഹലങ്ങള്‍ വികസിക്കുകയും സംഘടനകള്‍ പൊട്ടിപ്പിളരുകയും പിളര്‍ന്നവര്‍ തെരുവില്‍ ഏറ്റുമുട്ടുകയുംമൊക്കെ സംഭവിക്കുന്നത് സമുദായത്തിനകത്ത് സാധാരണമാകുന്നു. ഇത് തീര്‍ച്ചയായും അഹിതം തന്നെയാണ്. ഇതിനൊന്നും പക്ഷേ, സമുദായത്തിനകത്തെ സാമാന്യജനം ഉത്തരവാദികളേയല്ല. എന്നാലും പക്ഷെ, ഇത് അത്യന്തം അപായകരംതന്നെയാണ്.
സുരക്ഷയുടെ കവചമൊരുക്കുന്നവര്‍
മുസ്‌ലിം സമൂഹത്തില്‍ ഗ്രാമവും ഗ്രാമീണരും സുരക്ഷിതരായിരിക്കും എന്നും എവിടേയും. ഇതില്‍ ജാതിയും മതവൈവിധ്യങ്ങളും അവര്‍ക്ക് തടസ്സമാവുകയേ ഇല്ല. അത്രയ്ക്ക് ദീപ്തമായൊരു സഹൃദയത്വം ആ സമൂഹത്തിന്റെ ആന്തരബോധത്തില്‍ ഉള്ളടങ്ങിയിട്ടു്. ഏത് പരിഹാസത്തിന്റെ മുമ്പിലും ആ ആത്മബോധം ജ്വലിച്ചുനില്‍ക്കും. ഇക്കഴിഞ്ഞ പ്രളയകാലത്ത് മലയാള സമൂഹം അകപ്പെട്ട സന്ദിഗ്ധതയില്‍ നിന്നവരെ രക്ഷപ്പെടുത്താന്‍ നടന്ന മുന്‍കൈകളില്‍ ഈ സമുദായ സംഘങ്ങള്‍ നിര്‍വഹിച്ച സേവനതല്‍പ്പരത നാം കതാണ്.
പൊതുമണ്ഡലത്തില്‍ നിന്നു ചില കണക്കുകള്‍ കൂടി ഇതിനായി നാം വിശ്ലേഷണം ചെയ്യണം. കേരളത്തിലെ കുടുംബ കലഹത്തിന്റെ, ദാമ്പത്യ തകര്‍ച്ചയുടെ, ആത്മഹത്യകളുടെ, തിരസ്‌കൃതരാവുന്ന അമ്മയച്ഛന്‍മാരുടെ, സ്ത്രീ പീഡനങ്ങളുടെ, അനാഥ സംരക്ഷണത്തിന്റെ, പരമതസ്‌നേഹത്തിന്റെ കണക്കുകള്‍യ... ഈ കണക്കുകള്‍ പറയും ഒരു സമൂഹമെന്ന നിലയില്‍ കേരളീയ മുസ്‌ലിംകളുടെ പെരുമയും പ്രതിബദ്ധതയും ഊര്‍ജ്ജ്വസ്വലതയും എത്രയെന്ന്. ഇന്ന് കേരളത്തിലെ ഏറ്റവും സമ്പന്നമായൊരു വായനാ സമൂഹമാണവര്‍. പ്രസാധക സമൂഹവും. അറിവന്വേഷണത്തില്‍ അവരുടെ പുതുതലമുറ ഏറെ മുന്നിലാണ്. കേരളത്തിലെ കലാശാലകള്‍ പറയും അവരുടെ പെണ്‍പിറപ്പുകളുടെ ജ്ഞാനമോഹം. ഇതൊന്നും പ്രത്യേകിച്ചാരോ നല്‍കിയ ഉദാരദാനമല്ല. അവരുടെ വിശ്വാസം സൃഷ്ടിച്ച നവോത്ഥാനം തന്നെയാണ്. പിന്നെ അവരുടെ പിതാമഹന്‍മാര്‍ അറേബ്യന്‍ മരുഭൂമിയില്‍ കഠിനാധ്വാനം ചെയ്തതിന്റെയും. എന്നിട്ടും അവരെ അപരമാക്കാന്‍ കാവി പുതയ്ക്കുന്ന സവര്‍ണ പൊതുബോധത്തിന് എന്താണ് ഇനിയും അറിയേത്?
RELATED STORIES
കുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMTപാലക്കാട് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവം;...
13 Dec 2024 2:52 PM GMTപി വി അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍: സിബിഐക്ക് ഹൈക്കോടതി നോട്ടീസ്
13 Dec 2024 2:37 PM GMTയൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍
13 Dec 2024 1:47 PM GMT