ക്ലിന്റ് രാജ്യാന്തര പെയിന്റിങ് മല്‍സരം: ജനുവരി 31 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം

ക്രിസ്മസ്, നവവല്‍സര തിരക്ക് കണക്കിലെടുത്താണ് ടൂറിസം വകുപ്പ് തിയ്യതി നീട്ടിയത്.

ക്ലിന്റ് രാജ്യാന്തര പെയിന്റിങ് മല്‍സരം: ജനുവരി 31 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം
തിരുവനന്തപുരം: ക്ലിന്റ് രാജ്യാന്തര പെയ്ന്റിങ് മല്‍സരത്തിലേക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള തിയ്യതി ജനുവരി 31വരെ നീട്ടി. ക്രിസ്മസ്, നവവല്‍സര തിരക്ക് കണക്കിലെടുത്താണ് ടൂറിസം വകുപ്പ് തിയ്യതി നീട്ടിയത്. ചിത്രകലയിലെ അദ്ഭുത ബാലപ്രതിഭ എഡ്മണ്ട് തോമസ് ക്ലിന്റിന്റെ സ്മരണയ്ക്ക് സംസ്ഥാന ടൂറിസം വകുപ്പ് കുട്ടികള്‍ക്കായി സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ പെയ്ന്റിങ് മല്‍സരത്തിലേക്ക് ഇതിനകം 116 രാജ്യങ്ങളില്‍ നിന്ന് എന്‍ട്രികള്‍ ലഭിച്ചിട്ടുണ്ട്.


ജേതാക്കള്‍ക്ക് 60 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ ലഭ്യമാകുന്ന മല്‍സരത്തിനായി 30,000 കുട്ടികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. www.keralatourism.org/clint എന്ന വെബ്‌സൈറ്റില്‍ മല്‍സരത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാം. 4 മുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം. ഓരോ കുട്ടിക്കും അഞ്ച് എന്‍ട്രികള്‍ വരെ അയക്കാം. 18 കഴിഞ്ഞവര്‍ക്ക് മല്‍സരത്തിന്റെ പ്രമോട്ടര്‍മാരായും രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
RELATED STORIES

Share it
Top