- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെടെറ്റ് അപേക്ഷയില്‍ ഇളവ്; പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തല്‍ മാത്രം മതി

തിരുവനന്തപുരം: സംസ്ഥാന അധ്യാപക യോഗ്യതാ പരീക്ഷയായ കെടെറ്റ് അപേക്ഷാ നടപടികളില്‍ നിര്‍ണായക ഇളവ് അനുവദിച്ചു. എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇതുവരെ നിര്‍ബന്ധമായിരുന്ന മാനേജരുടെ സാക്ഷ്യപ്പെടുത്തല്‍ ഒഴിവാക്കി, പ്രധാനാധ്യാപകരുടെ ഒപ്പ് മാത്രം മതിയെന്ന രീതിയില്‍ ചട്ടം പുനക്രമീകരിക്കാന്‍ തീരുമാനമായി. അക്കാദമിക് ഗുണമേന്മ മേല്‍നോട്ട സമിതി (ക്യുഐപി) യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. അധ്യാപക സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
പുതിയ ക്രമീകരണപ്രകാരം അപേക്ഷ ഫോമുകളും അനുബന്ധ രേഖകളും സ്‌കൂള്‍ പ്രധാന അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നതിലൂടെ സമര്‍പ്പിക്കാം. മാനേജരുടെ സാന്നിധ്യം ആവശ്യമില്ലാത്തതിനാല്‍ അപേക്ഷാ നടപടികള്‍ കൂടുതല്‍ ലളിതവും വേഗത്തിലുള്ളതുമായിരിക്കും. അവസാന വര്‍ഷ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കും ആവശ്യമായ യോഗ്യതകളോടെ അപേക്ഷ സമര്‍പ്പിക്കാനാകും. എന്നാല്‍ ഓരോ കാറ്റഗറിയിലേക്കും (കാറ്റഗറി 1, 2, 3, 4) അപേക്ഷിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതകള്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
സാക്ഷ്യപ്പെടുത്തുമ്പോള്‍ സ്‌കൂളിന്റെ ഔദ്യോഗിക മുദ്രയും തിയ്യതിയും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. സാക്ഷ്യപ്പെടുത്തിയ രേഖകള്‍ നിര്‍ദേശിച്ചിരിക്കുന്ന സൈസില്‍ സ്‌കാന്‍ ചെയ്ത് ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. പരീക്ഷാഭവന്‍ പുറത്തിറക്കുന്ന പുതിയ വിജ്ഞാപനത്തിലെ അപേക്ഷാ തിയ്യതിക്കുള്ളില്‍ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















