- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അസാപ് കേരള പ്ലേസ്‌മെന്റ് പോര്‍ട്ടല്‍ വഴി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയുടെ പ്ലേസ്‌മെന്റ് പോര്‍ട്ടല്‍ മുഖേന സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു.
കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ (പിസിബി) തിരുവനന്തപുരം ഓഫീസില്‍ നാലു ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പോരതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. തദ്ദേശ സ്വയംഭരണ വകുപ്പില്‍ (എന്‍എസ്ജിഡി) കോഴിക്കോട്, ഇടുക്കി, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലായി ആകെ 15 ഒഴിവുകളുണ്ട്. ഇവര്‍ക്കും പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. കേരള ലാന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ (കെഎല്‍ഡിസി) തൃശൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട്, ഇടുക്കി ജില്ലകളിലായി 11 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12,000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും.
സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിടെക് ബിരുദമാണ് അപേക്ഷിക്കാന്‍ ആവശ്യമായ അടിസ്ഥാന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും: bit.ly/careerasap സന്ദര്‍ശിക്കുക.







