- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗൂഗിള്‍ സ്റ്റുഡന്റ് റിസര്‍ച്ചര്‍ 2026: അപേക്ഷ മാര്‍ച്ച് 31 വരെ

ന്യൂഡല്‍ഹി: ഗൂഗിള്‍ സംഘടിപ്പിക്കുന്ന 'സ്റ്റുഡന്റ് റിസര്‍ച്ചര്‍ 2026' പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 31ന് അവസാനിക്കും. ഗവേഷണ രംഗത്ത് താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര ഗവേഷണ സംഘങ്ങളുമായി പ്രവര്‍ത്തിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും. ഗുഗിള്‍ ഡീപ്പ്‌മൈന്‍ഡ്, ഗുഗിള്‍ റിസര്‍ച്ച്, ഗൂഗിള്‍ ക്ലൗഡ് എന്നീ ഗൂഗിളിന്റെ പ്രമുഖ വിഭാഗങ്ങളിലാണ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുക. ബാച്ചിലര്‍, മാസ്‌റ്റേഴ്‌സ്, പിഎച്ച്ഡി തലങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ സയന്‍സ്, ലിംഗ്വിസ്റ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, ഓപ്പറേഷന്‍സ് റിസര്‍ച്ച്, ഇക്കണോമിക്‌സ്, നാച്ചുറല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.
മെഷീന്‍ ലേണിംഗ്, ഡീപ് ലേണിംഗ്, കമ്പ്യൂട്ടര്‍ വിഷന്‍, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് മേഖലകളില്‍ പ്രായോഗിക പരിജ്ഞാനവും ആവശ്യമാണ്. പൈത്തണ്‍, ജാവ, സി++ പോലുള്ള പ്രോഗ്രാമിംഗ് ഭാഷകളില്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ആഗോളതലത്തിലുള്ള സങ്കീര്‍ണ്ണ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക പരിഹാരങ്ങള്‍ കണ്ടെത്തുന്ന ഗവേഷണങ്ങളില്‍ പങ്കാളികളാകാന്‍ കഴിയും. മികച്ച അക്കാദമിക് റെക്കോര്‍ഡും അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച അനുഭവവും ഉള്ളവര്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കും.
ഗൂഗിള്‍ കരിയര്‍സ് വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മാര്‍ച്ച് 31നു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















