കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ബോളിവുഡ് താരനിശകൊച്ചി : പ്രളയക്കെടുതിയില്‍ നിന്നു കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ബോളിവുഡ് താരങ്ങളും. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി കേരളപ്പിറവിയോടനുബന്ധിച്ച് താരനിശ നടത്തി പണം കണ്ടെത്താനാണ് തീരുമാനം. വണ്‍ കേരള വണ്‍ കണ്‍സര്‍ട്ട് എന്ന താരനിശയ്ക്ക് നേതൃത്വം നല്‍കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ താരനിശയില്‍ പങ്കെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍.
മലയാള ചലചിത്ര താരങ്ങളുടെ സംഘടനയായ അമ്മ വിദേശത്ത് താരനിശ നടത്തി കേരളത്തിനായി പണം കണ്ടെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

RELATED STORIES

Share it
Top