Big stories

യു യു ലളിത് അടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസാകും;പേര് നിര്‍ദ്ദേശിച്ച് ചീഫ് ജസ്റ്റിസ് എന്‍ വി രമണ

നിലവിലെ ചീഫ് ജസ്റ്റിായ എന്‍ വി രമണ ഓഗസ്റ്റ് 26 ന് വിരമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ലളിതിന്റെ നിയമനം

യു യു ലളിത് അടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസാകും;പേര് നിര്‍ദ്ദേശിച്ച് ചീഫ് ജസ്റ്റിസ് എന്‍ വി രമണ
X

ന്യൂഡല്‍ഹി: ജസ്റ്റിസ് യു യു ലളിത് 49ാമത് സുപ്രിംകോടതി ചീഫ് ജസ്റ്റിസാകും.ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് ജസ്റ്റിസ് യു യു ലളിതിന്റെ പേര് നിര്‍ദേശിച്ചത്.നിലവിലെ ചീഫ് ജസ്റ്റിായ എന്‍ വി രമണ ഓഗസ്റ്റ് 26 ന് വിരമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ലളിതിന്റെ നിയമനം.

നവംബര്‍ എട്ടിനു വിരമിക്കുന്ന ലളിതിനു മൂന്നു മാസത്തെ കാലാവധിയാണുള്ളത്.സുപ്രിംകോടതി ജഡ്ജിയായി ബാറില്‍നിന്ന് നേരിട്ടു നിയമിതനായ ജസ്റ്റിസ് എസ് എം സിക്രി കഴിഞ്ഞാല്‍ രണ്ടാമത്തെ ചീഫ് ജസ്റ്റിസാകും ലളിത്.1971 ജനുവരി മുതല്‍ 1973 ഏപ്രില്‍ വരെ ജസ്റ്റിസ് സിക്രി ചീഫ് ജസ്റ്റിസായിരുന്നത്.

1957 ല്‍ ജനിച്ച ജസ്റ്റിസ് ലളിത്, 1983 ല്‍ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 2014 ല്‍ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുന്‍പ്, 2ജി കേസിന്റെ വിചാരണയില്‍ സിബിഐക്ക് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അദ്ദേഹത്തെ നിയമിച്ചു. ജസ്റ്റിസ് ലളിത് സുപ്രിംകോടതി ഓഫ് ഇന്ത്യ ലീഗല്‍ സര്‍വീസസ് കമ്മിറ്റിയില്‍ രണ്ട് തവണ അംഗമായിരുന്നു.

ഇന്ത്യയുടെ 48ാമത് ചീഫ് ജസ്റ്റിസായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നാണ് ജസ്റ്റിസ് എന്‍ വി രമണ സത്യപ്രതിജ്ഞ ചെയ്തത്. കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

Next Story

RELATED STORIES

Share it