Big stories

കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കും വരെ ഡിപിആര്‍ പരസ്യപ്പെടുത്തില്ല: കെ റെയില്‍ കോര്‍പറേഷന്‍

ഡിപിആര്‍ ഒരു രഹസ്യരേഖയായതിനാലാണ് പരസ്യപ്പെടുത്താന്‍ സാധ്യമല്ലാത്തതെന്ന് കെ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കും വരെ ഡിപിആര്‍ പരസ്യപ്പെടുത്തില്ല: കെ റെയില്‍ കോര്‍പറേഷന്‍
X

തിരുവനന്തപുരം: കെ റെയിലിന്റെ വിശദ പദ്ധതി രേഖ കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിച്ചാല്‍ മാത്രമെ പരസ്യപ്പെടുത്തു എന്ന് കെറെയില്‍ കോര്‍പറേഷന്‍. ഡിപിആര്‍ പുറത്തുവിടുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്നും, നിലവില്‍ പദ്ധതിയുടെ സാങ്കേതിക വിവരങ്ങള്‍ മാത്രമെ പുറത്തുവിടാനാകൂ എന്നുമാണ് കെ റെയിലിന്റെ നിലപാട്.

ഡിപിആര്‍ ഒരു രഹസ്യരേഖയായതിനാലാണ് പരസ്യപ്പെടുത്താന്‍ സാധ്യമല്ലാത്തതെന്ന് കെ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു. സമാന രീതിയിലുളള മറ്റു പദ്ധതികളുടേയും ഡിപിആര്‍ പരസ്യപ്പെടുത്തിയത് അന്തിമ അനുമതിക്ക് ശേഷമാണ്. ഇത് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച കീഴ്‌വഴക്കമാണെന്നും കെ റെയില്‍ കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.

പദ്ധതിയുടെ പരിസ്ഥിതിയാഘാത പഠനം ജൂലൈയില്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് കെ റെയില്‍ കോര്‍പ്പറേഷന്‍ കണക്കാക്കുന്നത്. ഒമ്പത് മാസമാണ് പഠനത്തിന് വേണ്ടത്. കെ റെയില്‍ പദ്ധതിയുടെ ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡിപിആര്‍ പുറത്തുവിടണമെന്ന് സിപിഐയും ആവശ്യപ്പെട്ടിരുന്നു. ഡിപിആര്‍ കണ്ട ശേഷമായിരിക്കും പദ്ധതിയെക്കുറിച്ചുളള നിലപാട് വ്യക്തമാക്കുകയെന്നാണ് സിപിഐ അറിയിച്ചിരുന്നത. അതുവരെ കെ റെയില്‍ പദ്ധതിയെ എതിര്‍ക്കില്ലെന്നും സിപിഐ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it