Cricket

അംലയും ഡുമിനിയും ഇല്ലാതെ ദക്ഷിണാഫ്രിക്കന്‍ ടീം

അംലയും ഡുമിനിയും ഇല്ലാതെ ദക്ഷിണാഫ്രിക്കന്‍ ടീം
X

കേപ് ടൗണ്‍: ആസ്‌ത്രേലിയയ്‌ക്കെതിരായ ഏകദിന,ട്വന്റി20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് കാരണം ഹാഷിം അംലയും ജെ പി ഡുമിനിയും പിന്‍മാറിയ ടീമിനെ ഫാഫ് ഡുപ്ലെസിയാണ് നയിക്കുന്നത്. ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസും ഫര്‍ഹാന്‍ ബെഹാര്‍ഡിയനും ടീമിലേക്ക് തിരിച്ചെത്തിയതാണ് പ്രത്യേകത.
ഡുപ്ലെസിസിക്ക് പുറമേ, സൂപ്പര്‍ താരങ്ങളായ ക്വിന്റണ്‍ ഡി കോക്ക്, ഇമ്രാന്‍ താഹിര്‍, ഡേവിഡ് മില്ലര്‍, ഡെയില്‍ സ്‌റ്റെയിന്‍, കാഗിസോ റബാദ എന്നിവരും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. മൂന്ന് ഏകദിന മല്‍സരവും ഒരു ട്വന്റി20 മല്‍സരവുമാണ് പര്യടനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അടുത്ത മാസം 4, 9, 11 തിയ്യതികളില്‍ ഏകദിനവും 17ാം തിയ്യതി ഏക ട്വന്റി20 മല്‍സരവും നടക്കും.
Next Story

RELATED STORIES

Share it