Pathanamthitta local

സ്‌കൂള്‍ പരിസരത്തു നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്‍

സ്‌കൂള്‍ പരിസരത്തു നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്‍
X

പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനായി ചെറു പൊതികളിലാക്കി സ്‌കൂള്‍ പരിസരത്ത് കാണപ്പെട്ട കുമ്പഴ ആനപ്പാറ കുട്ടിഖാന്‍ വീട്ടില്‍ അജി (46 ) യെയാണ് പത്തനംതിട്ട സിഐ ജി സുനില്‍ കുമാര്‍, എസ് ഐ അനീസ്, സി പി ഓ മാരായ അജീര്‍, സുരേഷ് എന്നിവര്‍ അടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ അജിയ്‌ക്കെതിരെ
എക്‌സൈസ് ഓഫീസേഴ്‌സിനെ ആക്രമിച്ചതിനും കേസുണ്ട്. കോടതിയില്‍ വിചാരണയില്‍ ഇരിക്കുന്ന ഒരു കേസില്‍ കോടതി വിധി പുറപ്പെടുവിക്കാന്‍ ഇരിക്കവേ ആണ് ഈ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
Next Story

RELATED STORIES

Share it