മലപ്പുറത്ത് യുവാവ് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

Update: 2018-09-01 06:48 GMT


മലപ്പുറം: മലപ്പുറത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി സംശകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് യുവാവിനെ ഏതാനും പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. എന്നാല്‍, പോലിസില്‍ നിന്ന് ഇത് സംബന്ധമായി സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബലപ്രയോഗത്തിലുടെ സാജിദിനെ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. അതേ സമയം, വിഷയത്തില്‍ പോലിസ് വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്.
Tags: