എസ്പിജി നിയമ ഭേദഗതി ബില്ല് രാഷ്ട്രീയ പക പോക്കലിന്റെ ഭാഗം പ്രേമചന്ദ്രന്‍ എംപി

രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ കുടുംബാംഗങ്ങളെ അപമാനിക്കുന്നതിനു തുല്യമാണ് ഈ നിയമം.

Update: 2019-11-27 17:21 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച എസ്പിജി നിയമ ഭേദഗതി ബില്ല് സങ്കുചിതമായ രാഷ്ട്രീയ പക പോകലിന്റെ ഭാഗമാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങക്ക് നല്‍കിവരുന്ന എസ്പിജി സുരക്ഷ പിന്‍വലിക്കാനുള്ള നിയമം സദുദ്ദേശപരമല്ല.

രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുവാനുള്ള ശ്രമത്തിനിടയില്‍ വിഘടനവാദികളുടെ വെടിയേറ്റു മരിക്കേണ്ടി വന്ന മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടേയും കുടുംബാംഗങ്ങളുടെ എസ്പിജി സുരക്ഷ ഒഴിവാക്കാനായി മാത്രമാണ് നിയമ നിര്‍മ്മാണം നടത്തുന്നത്. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ കുടുംബാംഗങ്ങളെ അപമാനിക്കുന്നതിനു തുല്യമാണ് ഈ നിയമം. ഭീകരാക്രമണത്തില്‍ മരണപ്പെട്ട മുന്‍ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ക്ക് എങ്കിലും എസ്പിജി സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രേമചന്ദ്രന്‍ അവതരിപ്പിച്ച ഭേദഗതി ലോക്‌സഭ ശബ്ദവോട്ടോടെ തള്ളി.

Similar News