കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍: സോണിയാ ഗാന്ധി ഹൈദരലി തങ്ങളുമായി ഫോണില്‍ കാര്യങ്ങള്‍ വിലയിരുത്തി

Update: 2020-04-04 17:10 GMT

മലപ്പുറം: കൊവിഡ് മഹാമാരിയെ നേരിടാന്‍ സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികളെ സംബന്ധിച്ചും മറ്റ് അടിയന്തര സന്നദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചും യുപിഎ ചെയര്‍പേഴ്‌സണ്‍ കൂടിയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മുസ് ലിംലീഗ് ദേശീയ രാഷ്ട്രീയകാര്യ ചെയര്‍മാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ഫോണില്‍ സംസാരിച്ചു. കൊവിഡ് കാരണം ജനങ്ങള്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ ഇരുനേതാക്കളും പങ്കുവച്ചു. ശനിയാഴ്ച രാവിലെ 11.30നാണ് സോണിയാ ഗാന്ധി പാണക്കാട്ടേക്ക് വിളിച്ചത്. മുസ് ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപിയുമായും സോണിയാ ഗാന്ധി സംസാരിച്ചു. ദേശീയ-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പൊതുവിതരണ സമ്പ്രദായം വഴി ഭക്ഷ്യസാധനങ്ങളടക്കമുള്ള അവശ്യവസ്തുക്കള്‍ എത്തിക്കേണ്ടതിന്റെ പ്രാധാന്യവും ഇരുനേതാക്കളും പങ്കുവച്ചു.




Tags:    

Similar News