പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുന്നു; മതിയായ ചികിത്സാ സൗകര്യമൊരുക്കണമെന്ന് പി കെ കുഞ്ഞാലികുട്ടി

വയനാട്ടിലെ സ്‌കൂള്‍ വിദ്യാര്‍ഥി ഷഹല ക്ലാസ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് മരണപ്പെടാനുണ്ടായ സാഹചര്യം മുന്‍നിര്‍ത്തി ലോക്‌സഭയില്‍ ശൂന്യവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Update: 2019-12-12 05:49 GMT

ന്യൂഡല്‍ഹി: പാമ്പ് കടിയേറ്റ് മരണപ്പെടുന്നവരുടെയും അംഗവൈകല്യം സംഭവിക്കുന്നവരുടെയും എണ്ണം വളരെ കുടുതലാണന്നും വിഷബാധയേറ്റാല്‍ നല്‍കേണ്ട ആന്റിവെനം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പി കെ കുഞ്ഞാലികുട്ടി ആവശ്യപ്പെട്ടു. വയനാട്ടിലെ സ്‌കൂള്‍ വിദ്യാര്‍ഥി ഷഹല ക്ലാസ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് മരണപ്പെടാനുണ്ടായ സാഹചര്യം മുന്‍നിര്‍ത്തി ലോക്‌സഭയില്‍ ശൂന്യവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതത് പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ വിഷ പ്രതിരോധ വാക്‌സിനുകള്‍ ലഭ്യമല്ലാത്തതാണ് വിഷ ബാധയേറ്റാല്‍ അപകടം സംഭവിക്കുന്നതിന് കാരണം. വര്‍ഷത്തില്‍ 46,000ല്‍ അധികം പേരാണ് പാമ്പ് കടിയേറ്റ് മരണപ്പെടുന്നത്. 1,40,000ല്‍ അധികം പേര്‍ക്ക് വര്‍ഷത്തില്‍ വിഷബാധയേറ്റ് അംഗവൈകല്യം സംഭവിക്കുന്നതായും എംപി ചൂണ്ടിക്കാട്ടി. ഓരോ റീജിയണും അനുയോജ്യമായ തരത്തിലുള്ള തെറാപ്പി രൂപകല്‍പ്പന ചെയ്യണം. ആന്റി വെനം മാനുഫാക്ചറിംഗ് പ്രോട്ടോക്കോളില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തി മികച്ച ചികിത്സാ സാഹചര്യം ഉറപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു.

Tags: