പുതിയ റെയില്‍വേ കോച്ച് ഫാക്ടറികള്‍ ഉടനില്ലെന്ന് റെയില്‍വേ മന്ത്രി

അടുത്തിടെ നടന്ന റയില്‍വേ അവലോകങ്ങളില്‍ കോച്ച് ഫാക്ടറികള്‍ക്കായി നിരന്തരമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്, എന്നാല്‍ സമീപ ഭാവിയില്‍ അത്തരത്തില്‍ പുതിയ കോച്ച് ഫാക്ടറികളുടെ തീരുമാനങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നാണ് പീയുഷ് ഗോയല്‍ ലോക്‌സഭയെ അറിയിച്ചത്.

Update: 2019-11-20 15:21 GMT

ന്യൂഡല്‍ഹി: കേരളത്തില്‍ അടക്കം എവിടെയും പുതി റെയില്‍വേ കോച്ച് ഫാക്ടറികള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. അടുത്തിടെ നടന്ന റയില്‍വേ അവലോകങ്ങളില്‍ കോച്ച് ഫാക്ടറികള്‍ക്കായി നിരന്തരമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്, എന്നാല്‍ സമീപ ഭാവിയില്‍ അത്തരത്തില്‍ പുതിയ കോച്ച് ഫാക്ടറികളുടെ തീരുമാനങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നാണ് പീയുഷ് ഗോയല്‍ ലോക്‌സഭയെ അറിയിച്ചത്. ബെന്നി ബെഹനാന്‍ എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത് . എന്നാല്‍ കേരളത്തിലും തമിഴ് നാട്ടിലുമായി 29 റെയില്‍ പ്രോജക്ടുകളില്‍ 17 വര്‍ക്ക്‌ഷോപ്പ് ഉള്‍പ്പെടെ 2317 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.




Tags:    

Similar News