മണ്ടക്കോല്‍ നിക്ഷിപ്ത വനം: അതിര്‍ത്തി നിര്‍ണയത്തിന് നടപടിയായില്ല

കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും ഇടയില്‍ അതിര്‍ത്തി നിര്‍ണയിക്കാന്‍ വേണ്ടി സ്ഥാപിച്ച സര്‍വ്വേ സെറ്റില്‍മെന്റ് ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ് കമ്മീഷന്റെ അവസാന മീറ്റിങ് നടന്നത് 2010 നവംബര്‍ 15നാണ്.

Update: 2020-02-08 12:07 GMT

ന്യൂഡല്‍ഹി: മണ്ടക്കോല്‍ നിക്ഷിപ്ത വനത്തിന്റെ അന്തര്‍സംസ്ഥാന അതിര്‍ത്തി നിര്‍ണയിക്കാന്‍ വേണ്ടി ബാംഗ്ലൂരില്‍ സ്ഥാപിച്ച കമ്മീഷന്‍ ഓഫ് സര്‍വ്വേ സെറ്റില്‍മെന്റ് ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്, അതിര്‍ത്തി നിര്‍ണയത്തിനായി നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല എന്ന് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന കാര്യ സഹമന്ത്രി ബാബുല്‍ സുപ്രിയോ ലോക്‌സഭയെ അറിയിച്ചു.

കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ചോദ്യത്തിനു മറുപടിയായാണ് രേഖാമൂലം മന്ത്രി അറിയിച്ചത്. കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും ഇടയില്‍ അതിര്‍ത്തി നിര്‍ണയിക്കാന്‍ വേണ്ടി സ്ഥാപിച്ച സര്‍വ്വേ സെറ്റില്‍മെന്റ് ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ് കമ്മീഷന്റെ അവസാന മീറ്റിങ് നടന്നത് 2010 നവംബര്‍ 15നാണ്. ആ യോഗത്തില്‍ കര്‍ണാടകത്തിന്റെയും കേരളത്തിന്റെയും സംയുക്ത പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു. ദക്ഷിണ കന്നഡ ജില്ലാ ലാന്‍ഡ് റെക്കോര്‍ഡ് കമ്മീഷണറെ ഇതിനായി നിയോഗിക്കുകയും ചെയ്തു. എന്നാല്‍ മണ്ടകോല്‍ റിസര്‍വ് ഫോറസ്റ്റിന്റെ ഒറിജിനല്‍ സ്‌കെച്ച് ലഭിച്ചതിനുശേഷം മാത്രമേ നടപടിയെടുക്കാവൂ എന്ന് കേരളം നിലപാടെടുത്തുമന്ത്രി അറിയിച്ചു.

Tags:    

Similar News