ജെഎന്‍യു അക്രമം: സ്വതന്ത്ര അന്വേഷണം വേണമെന്ന് ഹൈബി ഈഡന്‍ എംപി

ജെഎന്‍യു പോലെ വളരെ മഹത്തരമായ ഒരു യൂനിവേഴ്‌സിറ്റിയെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് അധികാരികളില്‍ നിന്നു ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-02-06 13:39 GMT

തിരുവനന്തപുരം: ജെഎന്‍യുവില്‍ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം നടന്ന വിദ്യാര്‍ത്ഥി സമരത്തിനിടെ ഉണ്ടായ മുഖം മൂടി അക്രമത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഹൈബി ഈഡന്‍ എംപി. ശൂന്യ വേളയില്‍ ആവശ്യപ്പെട്ടു. ജെഎന്‍യു പോലെ വളരെ മഹത്തരമായ ഒരു യൂനിവേഴ്‌സിറ്റിയെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് അധികാരികളില്‍ നിന്നു ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഡല്‍ഹി പോലിസിന്റെയും അറിവോടെയാണ് അക്രമം നടന്നതെന്നും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുകയായിരുന്നെന്നും എംപി ആരോപിച്ചു. സംഭവം കഴിഞ്ഞ് ഇത്ര ദിവസം കഴിഞ്ഞിട്ടും പോലിസോ യുണിവേഴ്‌സിറ്റി അധികാരികള്‍ അക്കാദമിക് കൗണ്‍സില്‍ ചേരാനോ, വിദ്യാര്‍ഥികളുടെ പരാതി പരിഹരിക്കാനോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തല്‍സ്ഥാനത്ത് തുടരാന്‍ വൈസ് ചാന്‍സലര്‍ക്ക് യോഗ്യത ഇല്ലെന്നും വിസിയെ ഉടനടി മാറ്റണമെന്നും എംപി ആവശ്യപ്പെട്ടു.




Tags:    

Similar News