ഇ-സിഗരറ്റ് നിരോധന ബില്‍ ടുബാക്കോ കമ്പനികളെ സഹായിക്കാനെന്ന് ഡീന്‍ കുര്യാക്കോസ് എംപി

സിഗരറ്റ്, ഗുഡ്ക തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങള്‍ കാന്‍സര്‍ പോലുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നുവെന്നത് നിരവധി പഠനങ്ങള്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്

Update: 2019-11-27 14:43 GMT

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക്‌സ് സിഗരറ്റ് നിരോധന ബില്‍ ടുബാക്കോ കമ്പനികളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. ഇ-സിഗരറ്റ് ബില്‍ ഭാഗമായി ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിലവിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നതിനു പകരം ഇ-സിഗരറ്റിനെ മാത്രം നിരോധിക്കുന്നത് പരമ്പരാഗത പുകയില ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളെ സഹായിക്കാന്‍ വേണ്ടിയാണ്. സിഗരറ്റ്, ഗുഡ്ക തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങള്‍ കാന്‍സര്‍ പോലുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നുവെന്നത് നിരവധി പഠനങ്ങള്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. എന്നിട്ടും മേല്‍പ്പറഞ്ഞ വസ്തുക്കളുടെ ലഭ്യത കുറയ്ക്കാനോ നിരോധനം ഏര്‍പ്പെടുത്താനോ സര്‍ക്കാര്‍ ശ്രമിക്കാത്തത് പ്രസ്തുത ബില്ലിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.



Tags:    

Similar News