കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്ക് കേന്ദ്രാനുമതി

കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള സംയോജിത നിര്‍മ്മാണ സമുച്ഛയങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

Update: 2019-11-28 12:47 GMT

ന്യൂഡല്‍ഹി: ചെന്നൈ-ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി കൊച്ചിയിലേക്കും കോയമ്പത്തൂരിലേക്കും വ്യാപിപ്പിക്കുന്നതിന് ദേശീയ വ്യവസായ ഇടനാഴി വികസന നിര്‍വ്വഹണ ട്രസ്റ്റ് അനുമതി നല്‍കിയതായി കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയുഷ് ഗോയല്‍. കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള സംയോജിത നിര്‍മ്മാണ സമുച്ഛയങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ഇതിനാവശ്യമായ ഭൂമി ലഭ്യമാകേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പദ്ധതിക്കായി കണ്‍സള്‍ട്ടന്റുകളെ തിരഞ്ഞെടുക്കാനും വിശദമായ മാസറ്റര്‍പ്ലാന്‍ തയാറാക്കാനുമുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. നാലോ അഞ്ചോ വര്‍ഷം പദ്ധതി നിര്‍വഹണത്തിനായി വേണ്ടി വരുമെന്നും പദ്ധതി എന്ന് പൂര്‍ത്തിയാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മന്ത്രി അറിയിച്ചു.

Tags:    

Similar News