കന്യാസ്ത്രീകള്‍ക്കു നേരെ സംഘപരിവാര ആക്രമണം
ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്ക് യാത്രചെയ്യുകയായിരുന്ന മലയാളികള്‍ ഉള്‍പ്പെട്ട കന്യാസ്ത്രീ സംഘത്തിന് നേരെയാണ് ട്രെയിനില്‍ സംഘപരിവാര ആക്രമണം നടന്നത്. മതവസ്ത്രം ധരിക്കാതെ സംഘത്തിലുണ്ടായിരുന്നവരെ മതം മാറ്റാന്‍ കൊണ്ടുപോകുകയാണെന്നാരോപിച്ചായിരുന്നു ആക്രമണം.