പ്രതിഷേധങ്ങളെ ഭയക്കുന്ന ബിജെപി നീക്കത്തെ ഞാന്‍ ഭയക്കുന്നില്ല യെച്ചൂരി

മുഖ്യധാരാ പ്രതിപക്ഷപാര്‍ട്ടികളുടെ സമാധാനപരമായ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ ഭയക്കുകയാണ്. ബിജെപിയുടെ ഭീഷണി സി.എ.എ പോലുള്ള വിവേചനപരമായ നിയമങ്ങളെ എതിര്‍ക്കുന്നതില്‍ നിന്ന് ആളുകളെ തടയാനാകില്ല. മതം, ജാതി, നിറം, പ്രദേശം,ലിംഗം, രാഷ്ട്രീയ ബന്ധം എന്നിവ കണക്കിലെടുക്കാതെ എല്ലാ ഇന്ത്യക്കാരും തുല്യരാണെന്ന് വാദിക്കുന്നത് നമ്മുടെ അവകാശം മാത്രമല്ല കടമ കൂടിയാണ് യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു

Update: 2020-09-13 09:34 GMT


Full View