പാരീസ് ആക്രമണത്തിന്റെ പേരില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് യുഎസില്‍ വിലക്ക്

Update: 2015-11-17 14:17 GMT

ടെക്‌സാസ്: സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനാനുമതി നല്‍കില്ലെന്ന് യു.എസിലെ അഞ്ചുസ്റ്റേറ്റുകളുടെ ഗവര്‍ണര്‍മാര്‍. പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധഭൂമിയില്‍ നിന്നുള്ള അഭയാര്‍ത്ഥികളായ സിറിയക്കാരെ സ്റ്റേറ്റിലേക്ക് പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുമെന്നാണ് അറിയിച്ചത്.

ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബട്ട്,അര്‍ക്കന്‍സാസ് ഗവര്‍ണര്‍ അസ ഹച്ചിന്‍സണ്‍,ഇന്ത്യാനയുടെ ഗവര്‍ണര്‍ മൈക്ക് പെന്‍സ്, ല്യുസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാല്‍, മിസ്സിസ്സിപ്പി ഗവര്‍ണര്‍ ഫില്‍ ബ്രൈന്റ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. വരും വര്‍ഷം 10,000 സിറിയന്‍ അഭയാര്‍ത്ഥികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഒബാമ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് ദീര്‍ഘ പിന്തുണ ഉണ്ടാവില്ലെന്നാണ് ഗവര്‍ണര്‍മാര്‍ അറിയിച്ചത്.

''സിറിയന്‍ അഭയാര്‍ത്ഥികള്‍ തീവ്രവാദ പ്രവൃത്തികളില്‍ ഏര്‍പ്പെടില്ലെന്ന് ഉറപ്പുനല്‍കാന്‍ തനിക്കോ മറ്റ് ഫെഡറല്‍ ഓഫീസ്യല്‍സിനോ ഉറപ്പുനല്‍കാനാവില്ല.ടെക്‌സാസില്‍ വാസം ഉറപ്പിച്ച ശേഷം സിറിയന്‍ അഭയാര്‍ത്ഥികളിലാരെങ്കിലും തീവ്രവാദവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഉണ്ടായാല്‍ അതിന്റെ ഭാഗമാകാന്‍ ടെക്‌സാസിനാകില്ലെന്നും അദേഹം യുഎസ് പ്രസിഡന്റ് ഒബാമക്ക് എഴുതിയ തുറന്ന കത്തില്‍ പറഞ്ഞു.

അതേസമയം യൂറോപ്പിലേക്ക് കുടിയേറുന്ന അഭയാര്‍ത്ഥികളെ പാരിസിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വമാരോപിച്ച് കുറ്റപ്പെടുത്തുകയോ ഭീകരരായി കണക്കാക്കുകയോ ചെയ്യരുതെന്ന് യുഎന്‍ അറിയിച്ചു.
Tags:    

Similar News