യു എസ്സിലെ ക്ലിനിക്കില്‍ വെടിവയ്പ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

Update: 2015-11-28 04:35 GMT


ന്യൂയോര്‍ക്ക്: അമേരിക്കയിലെ കൊളോരാഡോ ക്ലിനിക്കിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. അഞ്ചു പോലിസുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരു പോലിസും ഉള്‍പ്പെടും. തോക്കുമായി വന്ന അക്രമി തുടരെ വെടിവയ്ക്കുകയായിരുന്നു.

പോലിസുമായുണ്ടായ നീണ്ട നേരത്തെ ഏറ്റുമുട്ടലിനൊടുവില്‍ അക്രമിയെ പോലിസ് കസ്റ്റഡിയിലെടുത്തു.   കുടുംബാസൂത്രണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പാരന്റ് ഹുഡ് എന്ന ക്ലിനിക്കിലാണ് വെടിവയ്പ്പ് നടന്നത്. ക്ലിനിക്കിന്റെ നടത്തിപ്പിനെതിരേ നേരത്തെ ഭീഷണി നിലവിലുണ്ടായിരുന്നു.
Tags:    

Similar News