ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ ആകാശത്ത് നിന്ന് അജ്ഞാത വസ്തുക്കള്‍ വീണു

Update: 2018-06-29 08:28 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ കസോലി ഗ്രാമത്തില്‍ രണ്ട് തീക്കട്ടകള്‍ പതിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. ഉല്‍ക്കകളാണെന്നാണ് ഗ്രാമീണര്‍ പറയുന്നത്. മഴയ്ക്ക് ശേഷം വലിയ ശബ്ദത്തോടെയാണ് രണ്ടു കല്ലുകള്‍ പതിച്ചതെന്ന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കുമാര്‍ ധര്‍മേന്ദ്ര പറഞ്ഞു.

രണ്ടു കല്ലുകളും വിശദ പരിശോധനയ്ക്കായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ ഇവ ഉല്‍ക്കകളാണോ എന്ന് ഉറപ്പിക്കാന്‍ പറ്റൂ എന്നും ധര്‍മേന്ദ്ര അറിയിച്ചു.
Tags: