ഹോംസ്‌റ്റേകള്‍ക്ക് ഇനി തദ്ദേശഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി ആവശ്യമില്ല

Update: 2022-03-26 17:06 GMT

കോഴിക്കോട്: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോംസ്‌റ്റേകള്‍ക്ക് ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാവണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി ആവശ്യമാണെന്ന വ്യവസ്ഥ ഒഴിവാക്കി. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായാണ് തീരുമാനം.

നിലവില്‍ ഹോംസ്‌റ്റേകള്‍ക്കായുള്ള ക്ലാസിഫിക്കേഷന് വേണ്ടി ടൂറിസം വകുപ്പിന്റെ അനുമതിയോടൊപ്പം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നിരാക്ഷേപ പത്രം കൂടി ഹാജരാക്കണം. ഹോംസ്‌റ്റേകള്‍ നിര്‍മിച്ച് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കരുത്ത് പകരുന്ന സംരംഭകര്‍ക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നതായി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു.

Tags: