നെടുമ്പാശേരി വിമാനത്താവളത്തിലെ രാജ്യാന്തര യാത്രക്കാര്‍ക്ക് ഓണസമ്മാനം

ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ച സമ്മാന വിതരണം നാളെ ഉച്ച വരെയുണ്ടാകും. വിമാനത്താവള കമ്പനിയുടെയും എയര്‍ലൈന്‍സ് ഓപ്പറേറ്റേഴ്സ് കമ്മിറ്റിയുടെയും സഹകരണത്തോടെ സ്പീഡ് വിങ്സ് സര്‍വീസസ് ആണ് ഓണസമ്മാന ഗിഫ്റ്റ് കൂപ്പണ്‍ സൗജന്യമായി നല്‍കുന്നത്

Update: 2019-09-09 13:02 GMT

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലില്‍ നിന്നും യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഓണസമ്മാനം നല്‍കുന്നു. ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ച സമ്മാന വിതരണം നാളെ ഉച്ച വരെയുണ്ടാകും. വിമാനത്താവള കമ്പനിയുടെയും എയര്‍ലൈന്‍സ് ഓപ്പറേറ്റേഴ്സ് കമ്മിറ്റിയുടെയും സഹകരണത്തോടെ സ്പീഡ് വിങ്സ് സര്‍വീസസ് ആണ് ഓണസമ്മാന ഗിഫ്റ്റ് കൂപ്പണ്‍ സൗജന്യമായി നല്‍കുന്നത്. സമ്മാന വിതരണച്ചടങ്ങ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായര്‍ ഉദ്ഘാടനം ചെയ്തു. ടിവി, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, എയര്‍ കണ്ടിഷണര്‍, മൊബൈല്‍ ഫോണ്‍, സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളം ഇനം സമ്മാനങ്ങളാണ് നല്‍കുന്നത്.

Tags: