ഓണ്‍ടൈം പെര്‍ഫോമന്‍സ്; തുടര്‍ച്ചയായി മുന്നിലെത്തി ഗോഎയര്‍

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍് (ഡിജിസിഎ) പുറത്തുവിട്ട വിവരങ്ങള്‍പ്രകാരം 2019 ജൂലൈയില്‍ 80.5% ഒടിപി ഗോഎയര്‍ രേഖപ്പെടുത്തി. ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര വിമാനങ്ങളില്‍ ഏറ്റവും ഉയര്‍ന്നതാണിതെന്നും അധികൃതര്‍ പറയുന്നു

Update: 2019-08-27 07:44 GMT

കൊച്ചി : തുടര്‍ച്ചയായ പതിനൊന്നാം മാസവും ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര വിമാനങ്ങളില്‍ ഏറ്റവും മികച്ച ഓണ്‍ടൈം പെര്‍ഫോമന്‍സ്(ഒടിപി) ഗോഎയര്‍ കൈവരിച്ചതായി അധികൃതര്‍. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍് (ഡിജിസിഎ) പുറത്തുവിട്ട വിവരങ്ങള്‍പ്രകാരം 2019 ജൂലൈയില്‍ 80.5% ഒടിപി ഗോഎയര്‍ രേഖപ്പെടുത്തി. ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര വിമാനങ്ങളില്‍ ഏറ്റവും ഉയര്‍ന്നതാണിതെന്നും അധികൃതര്‍ പറയുന്നു. കാലവര്‍ഷവും രാജ്യത്തൊട്ടാകെയുള്ള പ്രതികൂല കാലാവസ്ഥയും ഉള്ള ദുഷ്‌കരമായിരുന്ന ജൂലൈ മാസമാണ് ഗോഎയര് ഈ നേട്ടം കൈവരിച്ചത്. 2018 സെപ്തംബര്‍ മുതല്‍ തുടര്‍ച്ചയായി 11 മാസമായി ഗോ എയര്‍ സമയനിഷ്ഠയില്‍് മുന്നിട്ട് നില്‍ക്കുന്നത് റെക്കോര്‍ഡാണെന്നും അധികൃതര്‍ വ്യക്തമാക്കി. ജൂലൈ മാസത്തില് 13.26 ലക്ഷം പേര്‍ ഗോ എയര്‍ വഴി യാത്രചെയ്തതായും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Tags:    

Similar News