മാള വലിയപറമ്പില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുത തൂണിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

Update: 2021-07-14 17:05 GMT

മാള: വലിയപറമ്പില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുത തൂണില്‍ ഇടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. മാള പള്ളിപ്പുറം കൊല്ലംപറമ്പില്‍ അനൂപ്കുമാറിന്റെ ഭാര്യ അശ്വതി, മക്കളായ മീനാക്ഷി, കാര്‍ത്തികേയന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

വലിയപറമ്പില്‍നിന്നും കുഴൂരിലേക്കുള്ള യാത്രാമധ്യേ വലിയപറമ്പ് ഇറക്കത്തിലാണ് അപകടമുണ്ടായത്. അപകടത്തില്‍ വൈദ്യുതി തുണും റോഡിന്റെ കോണ്‍ഗ്രീറ്റ് കൈവരിയും തകര്‍ന്നിട്ടുണ്ട്. മാള പോലിസ് സ്ഥലം സന്ദര്‍ശിച്ച് മേല്‍നടപടികള്‍ സ്വീകരിച്ചു.

Tags: