സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം തടയല്‍: ഫേസ് ബുക്ക്, ട്വിറ്റര്‍ ഉദ്യോഗസ്ഥര്‍ക്കു നോട്ടീസ്

Update: 2021-01-17 14:32 GMT

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലെ പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹിക-വാര്‍ത്താ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പാര്‍ലമെന്ററികാര്യ സമിതി യോഗം ചേരുന്നു. യോഗത്തില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക്, ട്വിറ്റര്‍ ഉദ്യോഗസ്ഥര്‍ക്കു നോട്ടീസ് നല്‍കി. ജനുവരി 21ന് നടക്കുന്ന യോഗത്തില്‍ ഹാജരാവണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഡാറ്റാ പരിരക്ഷയും സ്വകാര്യത പ്രശ്‌നങ്ങളും സംബന്ധിച്ച് ഒക്ടോബറില്‍ ചേര്‍ന്ന സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ ട്വിറ്റര്‍, ഫേസ് ബുക്ക് ഉദ്യോഗസ്ഥരെ വിളിപ്പിച്ചിരുന്നു.

Facebook, Twitter Executives Summoned By Panel Over Social Media Misuse

Tags:    

Similar News