അടിമയായി ജീവിക്കില്ല, സിപിഎം ജാതീയ അക്രമത്തിനെതിരെ ചിത്രലേഖയുടെ രാപ്പകല്‍സമരം
[caption id="attachment_37331" data-align="aligncenter" data-width="150"] ![]() ⌈ജാതീയമായ അധിക്ഷേപങ്ങള്‍ക്കെതിരേ പ്രതികരിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. ചുവപ്പുകോട്ടയില്‍ ഏകാധിപതികളെ പോലെ വാഴുന്ന സിപിഎമ്മുകാര്‍ പുലയ ജാതിക്കാരിയായ ചിത്രലേഖയെ ഒരു തരത്തിലും ജീവിക്കാന്‍ അനുവദിച്ചില്ല. ഊരുവിലക്കിനൊപ്പം ആകെയുള്ള ഉപജീവനമാര്‍ഗം കൂടി ഇല്ലാതായതോടെ പായ നെയ്യാന്‍ തുടങ്ങിയെങ്കിലും അവിടെയും പിടിച്ചുനില്‍ക്കാനായില്ല.⌋ ദലിതയായി ജനിച്ചുവെന്ന പേരില്‍ ജാതിപീഢനങ്ങള്‍ക്ക് ഇരയായി ജീവിക്കാന്‍ പൊരുതുന്ന അനേകം പേര്‍ക്കിടയിലേക്കാണ് ചിത്രലേഖ എന്നുപേരും എഴുതിച്ചേര്‍ക്കപ്പെടുന്നത്. ജനിച്ചുവളര്‍ന്ന ഭൂമിയില്‍ ജീവിക്കാനാവാതെ ജാതീയ അധിക്ഷേപത്തിനും ബഹിഷ്‌കരണത്തിനും ഇരയായി ചിത്രലേഖ ദിനങ്ങള്‍ തള്ളിനീക്കാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷം കഴിഞ്ഞു. #supportchithralekha ![]() സിപിഎമ്മിന്റെ ജാതീയ അക്രമത്തിനെതിരെ ചിത്രലേഖയുടെ പോരാട്ടത്തിന്റെ മൂന്നാംഘട്ടം ഈമാസം അഞ്ച് മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ആരംഭിച്ചു. ഒരു ദശാബ്ദമായി സിപിഎം പ്രാദേശിക പ്രവര്‍ത്തകര്‍ ചന്ദലേഖയ്ക്ക് ബഹിഷ്‌ക്കരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വര്‍ഷങ്ങളായി തന്നെയും കുടുംബത്തെയും ജീവിക്കാന്‍ അനുവദിക്കാതെ ഉപദ്രവിക്കുന്ന സിപിഎമ്മിനെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചിത്രലേഖ അനിശ്ചിതകാല രാപ്പകല്‍ സമരം ആരംഭിച്ചത്. കഴിഞ്ഞമാസം 20ന് മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല മറുപടി ഉണ്ടാവാത്തതിനാലാണ് ഇത്തരമൊരു സമരത്തിന് തയ്യാറാവേണ്ടിവന്നതെന്ന് ചിത്രലേഖ വ്യക്തമാക്കി. കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട് എരമംഗലത്ത് ചിത്രലേഖ പുലയ സമുദായത്തില്‍പ്പെട്ട ഓട്ടോ െ്രെഡവറാണ്. 2004 ല്‍ പയ്യന്നൂരില്‍ ഓട്ടോറിക്ഷാ രെഡവറായി എത്തിയപ്പോള്‍ മുതലാണ് പീഢനം ആരംഭിച്ചത്. പുലയ സമുദായക്കാരിയായ ചിത്രലേഖ ഓട്ടോസ്റ്റാന്‍ഡ് അശുദ്ധമാക്കിയെന്നാണ് അവരുടെ വാദം. തുടര്‍ച്ചയായി ദേഹോപദ്രവത്തിനും ഇരയായിട്ടുണ്ട്. വീട്ടില്‍കയറി അക്രമിക്കാനുള്ള ശ്രമത്തില്‍ അനുജത്തിയുടെ ഭര്‍ത്താവിന് പരിക്കേറ്റുവെന്നും ചിത്രലേഖ പറയുന്നു. 2005ല്‍ ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ചു. ജാതീയമായ അധിക്ഷേപങ്ങള്‍ക്കെതിരേ പ്രതികരിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. ചുവപ്പുകോട്ടയില്‍ ഏകാധിപതികളെ പോലെ വാഴുന്ന സിപിഎമ്മുകാര്‍ പുലയ ജാതിക്കാരിയായ ചിത്രലേഖയെ ഒരു തരത്തിലും ജീവിക്കാന്‍ അനുവദിച്ചില്ല. ഊരുവിലക്കിനൊപ്പം ആകെയുള്ള ഉപജീവനമാര്‍ഗം കൂടി ഇല്ലാതായതോടെ പായ നെയ്യാന്‍ തുടങ്ങിയെങ്കിലും അവിടെയും പിടിച്ചുനില്‍ക്കാനായില്ല. സിപിഎം സവര്‍ണതയ്‌ക്കെതിരെ സമരവുമായി രംഗത്തിറങ്ങിയപ്പോള്‍ കള്ളക്കേസുകളില്‍ കുടുക്കി. ഭര്‍ത്താവിനും തനിക്കുമെതിരെ പോലിസിനെക്കൊണ്ട് വധശ്രമത്തിനു കേസെടുപ്പിച്ചു. ഭര്‍ത്താവിനെ ജയിലിലടച്ചു. പിന്നീട് ജാമ്യമെടുത്ത ശേഷം 2014 ഒക്ടോബര്‍ 24 മുതല്‍ 2015 ഫെബ്രുവരി 23 വരെ 122 ദിവസം കണ്ണൂര്‍ കലക്ടറേറ്റിനുമുന്നില്‍ സമരം ചെയ്തു. ജില്ലാ ഭരണകൂടത്തിന് ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതെ വന്നതോടെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കണ്ണൂര്‍ ടൗണിനടുത്ത് 5 സെന്റ് ഭൂമിയും വീടുവയ്ക്കാന്‍ തുകയും നല്‍കാമെന്ന് അറിയിച്ചതിനെതുടര്‍ന്ന് സമരം അവസാനിപ്പിച്ചു. എന്നാല്‍ ഇതുവരെ ഈ രണ്ട് ആവശ്യവും പരിഹരിക്കപ്പെട്ടിട്ടില്ല. കേസുകളും പിന്‍വലിക്കപ്പെട്ടില്ല. ഇതിനിടെ ഭര്‍ത്താവ് ശ്രീഷ്‌കാന്തിനെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയും കള്ളക്കേസെടുത്തു. എന്നിട്ടും ചിത്രലേഖ തളര്‍ന്നില്ല. ![]() തനിക്ക് എടാട്ട് ഒരേക്കര്‍ ഭൂമിയുണ്ടെന്ന് തനിക്ക് റിപോര്‍ട്ട് ലഭിച്ചെന്നും അതിനാല്‍ ഭൂമി നല്‍കാനാവില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്ന് ചിത്രലേഖ പറയുന്നു. എന്നാല്‍ അങ്ങനെ ഭൂമിയുണ്ടെങ്കില്‍ അത് ഏറ്റെടുക്കണമെന്നുകാട്ടി മുഖ്യമന്ത്രിക്ക് അവര്‍ കത്ത് നല്‍കി. തന്നെ ജാതീയമായി അധിക്ഷേപിക്കുകയും അക്രമിക്കുകയും വീട്ടില്‍നിന്നും ഇറക്കിവിടുകയും ചെയ്ത സിപിഎമ്മുകാര്‍ക്കെതിരെ ഒരു പെറ്റിക്കേസ് എടുക്കാന്‍ പോലും പോലിസ് തയ്യാറായിട്ടില്ല. പ്രതികള്‍ക്ക് എല്ലാ ഒത്താശകളും ചെയ്ത് അവരെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസും ജില്ലാ ഭരണകൂടവും മുഖ്യമന്ത്രിയും സ്വീകരിക്കുന്നതെന്ന് ചിത്രലേഖ ആരോപിക്കുന്നു. ഇപ്പോള്‍ കണ്ണൂര്‍ കാട്ടാമ്പള്ളി ചിറക്കല്‍ പഞ്ചായത്ത് ബാലന്‍കിണര്‍ എന്ന സ്ഥലത്ത് വാടകവീട്ടിലാണ് ചിത്രലേഖയും ഭര്‍ത്താവും ഓട്ടോ െ്രെഡവറായ മകനും ഐടിഐ വിദ്യാര്‍ഥിനിയായ മകളും കഴിയുന്നത്. കേസുകളിലെ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ദ്രോഹിക്കുന്നതും മുറ പോലെ നടക്കുകയാണ് ഇപ്പോഴും. എങ്കിലും തനിക്ക് നീതികിട്ടും വരെ സമരത്തില്‍ പിന്മാറില്ലെന്ന് ചിത്രലേഖ അടിവരയിട്ടുപറയുന്നു. അനിശ്ചിതകാലസമരത്തിന് പിന്തുണയുമായി എസ്ഡിപിഐ, സോളിഡാരിറ്റി, കെപിഎംസ് അടക്കമുള്ള വിവിധ സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും പന്തലിലെത്തി. നീതി നിഷേധിക്കപ്പെടുമ്പോള്‍ താന്‍ ക്ഷോഭിച്ചു സംസാരിക്കാറുണ്ട്. അടിമയെപ്പോലെ ജീവിക്കാന്‍ താന്‍ തയ്യാറല്ലെന്നും അതിനേക്കാള്‍ ഉത്തമം മരണമാണെന്നും പറയുന്ന ചിത്രലേഖ തന്റെ സമരപാതയില്‍ കാലിടറാതെ മുന്നേറുകയാണ്. |