സക്കീര്‍ ഹുസൈനെ എറണാകുളം ജില്ലാകമ്മിറ്റിയില്‍ നിന്ന് പുറത്താക്കി

സിപിഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് സിപിഎം സംസ്ഥാനസമിതി അനുമതി നല്‍കി

Update: 2020-06-15 14:48 GMT

എറണാകുളം: ടിഎം സക്കീര്‍ ഹുസൈനെ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്നും കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കി. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് നടപടി. സിഎം ദിനേശ് മണി കമ്മിറ്റി സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പ്രളയഫണ്ട് തട്ടിപ്പ്, വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം തുടങ്ങിയതടക്കമുള്ള ആരോപണങ്ങള്‍ സക്കീര്‍ ഹുസൈനെതിരേ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷനാണ് സക്കീര്‍ ഹുസൈനെതിരേ അന്വേഷണം നടത്തിയത്.  സിപിഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന് സിപിഎം സംസ്ഥാനസമിതി അനുമതി നല്‍കി.