ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാളികാവിലെ ചേങ്കോട് മമ്പാടന്‍ റിയാസ്(29) ആണ് മരിച്ചത്

Update: 2020-03-11 00:56 GMT

പെരിന്തല്‍മണ്ണ: വേങ്ങൂര്‍ രണ്ടാം മൈല്‍ വളവില്‍ സ്വകാര്യ ബസ്സും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാളികാവിലെ ചേങ്കോട് മമ്പാടന്‍ റിയാസ്(29) ആണ് മരിച്ചത്. മമ്പാടന്‍ ഹമീദ്-സൈബ ദമ്പതികളുടെ മകനാണ്. കാളികാവ് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജീവനക്കാരനാണ്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം. പെരിന്തല്‍മണ്ണയില്‍ നിന്ന് എടത്തനാട്ടുകരയിലേക്ക് പോവുകയായിരുന്ന ബസും എതിരേവന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. മയ്യിത്ത് ബുധനാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തി കാളികാവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ഭാര്യ: ഷിഫ്‌ന.




Tags:    

Similar News