കോഴിക്കോട്: മല്‍സ്യബന്ധനത്തിനിടെ യുവാവ് കടലില്‍ മുങ്ങി മരിച്ചു. പയ്യോളി ആവിക്കല്‍ കിഴക്കെവളപ്പില്‍ രവീന്ദ്രന്റെ മകന്‍ വിനീത്(32) ആണ് മരിച്ചത്. ഇന്നു രാവിലെ ഓടെയാണ്. വലയുമായി മീന്‍ പിടിക്കാന്‍ കടലില്‍ ഇറങ്ങിയ ശേഷം തിരയില്‍പെട്ട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് കടല്‍ത്തീരത്തുള്ളവര്‍ നടത്തിയ തിരച്ചെലിനൊടുവിലാണ് വിനീതിനെ കണ്ടെത്തുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: പുഷ്പ. സഹോദരങ്ങള്‍: വിജീഷ്, വിജിഷ.
Young man drowned while fishing