യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് സ്ഥിരീകരിച്ച ചില ഉദ്യോഗസ്ഥരുമായി സമ്പർക്കമുണ്ടായതുമായി ബന്ധപ്പെട്ട് യോ​ഗി ചൊവ്വാഴ്ച മുതൽ ക്വാറന്റൈനിൽ ആയിരുന്നു.

Update: 2021-04-14 08:17 GMT

ലഖ്‌നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോ​ഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റൈനിലായിരുന്നു അദ്ദേഹം.

കൊവിഡ് രോ​ഗ ലക്ഷണങ്ങൾ കാണിച്ചതിന് ശേഷം ഞാൻ കൊവിഡ് പരിശോധനയ്ക്ക് വിധേയനായി. റിപോർട്ട് പോസിറ്റീവ് ആണ്, ഞാൻ സ്വയം ഒറ്റപ്പെടലിലാണ്, എല്ലാ മെഡിക്കൽ നിർദേശങ്ങളും പാലിക്കുന്നു. ഫലത്തിൽ ഞാൻ എന്റെ ജോലി ചെയ്യുന്നു. സംസ്ഥാന സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളും സാധാരണഗതിയിൽ പ്രവർത്തിക്കുന്നു. എന്റെ സമ്പർക്കത്തിൽ ഉണ്ടായവർ‌, ദയവായി അവരുടെ കൊവിഡ് പരിശോധന നടത്തുക. ആദിത്യനാഥ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

കൊവിഡ് സ്ഥിരീകരിച്ച ചില ഉദ്യോഗസ്ഥരുമായി സമ്പർക്കമുണ്ടായതുമായി ബന്ധപ്പെട്ട് യോ​ഗി ചൊവ്വാഴ്ച മുതൽ ക്വാറന്റൈനിൽ ആയിരുന്നു. ചൊവ്വാഴ്ച ഉത്തർപ്രദേശിൽ 18,021 പുതിയ കൊവിഡ് കേസുകളും 85 മരണങ്ങളും റിപോർട്ട് ചെയ്തു.

Similar News