യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെതിരേ ഇഡിയുടെ ലുക്കൗട്ട് നോട്ടീസ്

Update: 2020-03-07 03:20 GMT

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. റാണയുടെ മുംബൈയിലെ വസതിയില്‍ ഇ ഡി സംഘം പരിശോധന നടത്തുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുക്കുകയും വായ്പ നല്‍കുന്നതില്‍ നിന്ന് ആര്‍ബിഐ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

    പണം പിന്‍വലിക്കുന്നതിന് ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ബാങ്കിന്റെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. പിന്‍വലിക്കാവുന്ന തുക 50,000 ആയി നിയന്ത്രിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ പണം മറ്റു അക്കൗണ്ടിലേക്ക് മാറ്റാന്‍ അക്കൗണ്ട് ഉടമകളെത്തിയതോടെ ഓണ്‍ലൈന്‍ സംവിധാനം താറുമാറാവുകയും ചെയ്തിരുന്നു.




Tags: