യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തു

നേരത്തേയും എന്‍ഫോഴ്സ്മെന്റ് റാണ കപൂറിന്റെ മുംബൈയിലെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് മുംബൈ സമുദ്രമഹലിലെ വസതിയില്‍ പരിശോധന നടത്തിയത്

Update: 2020-07-09 15:29 GMT

മുംബൈ: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ 2,800 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപെട്ടാണ് നടപടി. ഡിഎച്ച്എഫ്എല്‍ സ്ഥാപകന്‍മാരായ കപില്‍, ധീരജ് ധവാന്‍ എന്നിവരുടെ വസ്തുവകകളും ഇ.ഡി പിടിച്ചെടുത്തു.

റാണാ കപൂറിന്റെ പെഡാര്‍ റോഡിലുള്ള ബംഗ്ലാവ്, മലബാര്‍ ഹില്ലിലുള്ള ആറു ഫ്ളാറ്റുകള്‍, വോര്‍ലിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടങ്ങള്‍ അമൃത ഷെര്‍ഗില്‍ മാര്‍ഗിലെ 685 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്.

നേരത്തേയും എന്‍ഫോഴ്സ്മെന്റ് റാണാ കപൂറിന്റെ മുംബൈയിലെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് മുംബൈ സമുദ്രമഹലിലെ വസതിയില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രകാരം റാണാ കപൂറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യ വിടില്ലെന്ന് റാണാ കപൂര്‍ വ്യക്തമാക്കിയിരുന്നെങ്കിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇദ്ദേഹത്തിനും ഭാര്യയ്ക്കുമെതരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഡിഎച്ച്എഫ്എല്ലിന് ക്രമംവിട്ട് വായ്പ നല്‍കിയതിന് പിന്നാലെ ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് കോടികള്‍ എത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിയാണെന്ന് അന്വേഷണത്തില്‍ ഇഡി കണ്ടെത്തി. മാര്‍ച്ചിലാണ് എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് റാണാ കപൂറിനെ അറസ്റ്റ് ചെയ്തത്.


Tags: