കനത്ത മഴ: യുനെസ്‌കോ പട്ടികയില്‍ ഇടംപിടിച്ച സന്‍ആയിലെ ഭവനങ്ങള്‍ തകര്‍ന്നു

യുദ്ധവും ഭക്ഷ്യ ക്ഷാമവും സാംക്രമിക രോഗങ്ങളും തകര്‍ത്തെറിഞ്ഞ രാജ്യത്തിന് മാസങ്ങളായി തുടരുന്ന പ്രളയവും കൊടുങ്കാറ്റും കൂനിന്‍മേല്‍ കുരുവായിരിക്കുകയാണ്.

Update: 2020-08-10 13:44 GMT

സന്‍ആ: കനത്ത മഴയെത്തുടര്‍ന്ന് യമനിലെ യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഓള്‍ഡ് സന്‍ആയിലെ വീടുകള്‍ തകരുന്നു. യുദ്ധവും ഭക്ഷ്യ ക്ഷാമവും സാംക്രമിക രോഗങ്ങളും തകര്‍ത്തെറിഞ്ഞ രാജ്യത്തിന് മാസങ്ങളായി തുടരുന്ന പ്രളയവും കൊടുങ്കാറ്റും കൂനിന്‍മേല്‍ കുരുവായിരിക്കുകയാണ്.

റെ ചരിത്രപ്രാധാന്യമുള്ള ഓള്‍ഡ് സന്‍ആയിലെ തവിട്ടും വെള്ളയും നിറങ്ങളിലുള്ള മണ്‍കട്ടകളാല്‍ 11ാം നൂറ്റാണ്ടിനു മുമ്പ് നിര്‍മിക്കപ്പെട്ട ഈ ഭവനങ്ങള്‍ ആഭ്യന്തര യുദ്ധവും അവഗണനയും മൂലം തകര്‍ച്ചയുടെ പാതയിലാണ്. സന്‍ആയില്‍ മാസങ്ങളായി തുടരുന്ന കനത്ത മഴയില്‍ മുഹമ്മദലി അല്‍ തഹ്ലിയുടെ വീട് ഭാഗികമായി തകരുകയും ആറു സ്ത്രീകളും ആറു കുട്ടികളും അടങ്ങുന്ന കുടുംബം വഴിയാധാരമാവുകയും ചെയ്തു. തങ്ങളുടെ സര്‍വസ്വവും മണ്ണിനടിയിലായെന്ന് മുഹമ്മദലി വിലപിക്കുന്നു.

കഴിഞ്ഞ കാലത്തേതു പോലെ ഇപ്പോള്‍ ഈ കെട്ടിടങ്ങള്‍ പരിപാലിക്കപ്പെടുന്നില്ലെന്ന് ചരിത്ര നഗര സംരക്ഷണ അതോറിറ്റിയുടെ ഉപ മേധാവി അഖീല്‍ സാലിഹ് അല്‍ നാസര്‍ പറഞ്ഞു. ഇതു വിള്ളലുകള്‍ക്കും ഘടനാപരമായ ദുര്‍ബലതയ്ക്കും കാരണാവുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പഴയ നഗരത്തിലെ അയ്യായിരത്തോളം കെട്ടിടങ്ങള്‍ക്ക് ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരകളാണുള്ളത്. 107 എണ്ണം ഭാഗികമായി തകര്‍ന്ന മേല്‍ക്കൂരകളാണെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News