ന്യൂഡല്‍ഹി: മുഖ്യ വിവരാവകാശ കമ്മീഷണറായി യശ്വര്‍ധന്‍ കുമാര്‍ സിന്‍ഹ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യ വിവര കമ്മീഷണറായി സിന്‍ഹയ്ക്ക് പ്രസിഡന്റ് രാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഓഗസ്റ്റ് 26 ന് ശേഷം ബിമല്‍ ജുല്‍ക കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് രണ്ട് മാസത്തോളം ഓഫീസ് ഒഴിഞ്ഞു കിടക്കുകയായിരുന്നു.
യശ്വര്‍ധന്‍ കുമാര്‍ സിന്ഹയെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കുന്നതില്‍ കോണ്ഗ്രസ് ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. നിലവിലുള്ള അംഗങ്ങളിലെ സീനിയോരിറ്റി മറികടന്നാണ് നിയമനം എന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. യുകെയിലും ശ്രീലങ്കയിലേക്കും ഇന്ത്യയുടെ ഹൈക്കമ്മീഷണറായി യശ്വര്‍ധന്‍ കുമാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടാകും.